ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം പങ്കുവെച്ച് പ്രിയങ്കാ ചോപ്ര ; തനിക്ക്‌ പ്രധാനമന്ത്രി ആയാല്‍ മാത്രം പോര , നിക് ജൊനാസിനെ പ്രസിഡന്റ് കൂടി ആക്കണം !

New Update

ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം പങ്കുവെച്ച് ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര. സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.

Advertisment

ഇന്ത്യന്‍ പ്രധാനമന്ത്രി ആയാല്‍ മാത്രം പോര ഭര്‍ത്താവും പോപ് സ്റ്റാറുമായ നിക് ജൊനാസിനെ പ്രസിഡന്റ് കൂടി ആക്കണമെന്നും പ്രിയങ്ക പറയുന്നു.

publive-image

” ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ എനിക്ക് വളരെ ഇഷ്ടമാണ്. പ്രസിഡന്റ് പദവിയിലേക്ക് നിക്കിനെ പരിഗണിക്കാനാണ് ഇഷ്ടം”- എന്നായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍.

രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും യഥാര്‍ത്ഥത്തില്‍ ഇഷ്ടമല്ല. പക്ഷേ ഞങ്ങള്‍ക്ക് രണ്ടുപേരും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഇതുവരെ പറഞ്ഞിട്ടില്ലെന്ന് മാത്രം”- പ്രിയങ്ക പറയുന്നു.

നിക്കിന് നല്ലൊരു നേതാവായി ഉയരാന്‍ കഴിയും. കാരണം ഫെമിനിസ്റ്റ് എന്ന വാക്ക് ഉപയോഗിക്കുന്നതിനെ അദ്ദേഹം ഭയക്കുന്നില്ല. അത് എനിക്ക് ഇഷ്ടമാണ്.

രാഷ്ട്രീയമില്ലാത്ത ഒരാളായി ജീവിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സഹജീവികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ട്. ജീവിതത്തില്‍ എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ഇതുവരെ ചെയ്തിട്ടുണ്ട്. അതിനൊപ്പം എല്ലാ പിന്തുണയും നല്‍കി നിക്ക് കൂടെയുണ്ട് – പ്രിയങ്ക പറഞ്ഞു. 2018 ഡിസംബറിലായിരുന്നു പ്രിയങ്ക നിക് വിവാഹം.

Advertisment