അധികാരത്തിൽ വന്നത് മുതൽ തന്‍റെ ഭർത്താവായ റോബർട്ട് വദ്രയെ ബി.ജെ.പി വേട്ടയാടുന്നു. പ്രിയങ്കാഗാന്ധി.

New Update

ന്യൂഡൽഹി: അധികാരത്തിൽ വന്നത് മുതൽ തന്റെ ഭർത്താവായ റോബർട്ട് വദ്രയെ ബി.ജെ.പി  സർക്കാർ ആക്രമിക്കുകയും പലരീതിയിലും ബുദ്ധിമുട്ടിക്കുകയുമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഒരു പുസ്തകത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്‌ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെക്കുറിച്ച് പ്രിയങ്ക സംസാരിച്ചത്.

Advertisment

publive-image

എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നത് മുതൽ റോബർട്ട് വദ്ര കടുത്ത ആക്രമണത്തിനും പലതരം സമ്മർദ്ദത്തിനും വിധേയനായിരുന്നു. മണിക്കൂറുകളോളമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. ഈ ആരോപണങ്ങളെ കുറിച്ച് വന്ന വാർത്തകളൊക്കെ ടിവിയിലും മറ്റ് മാധ്യമങ്ങളിലും വന്നപ്പോഴൊക്കെ മക്കൾക്ക് മാനസികമായ ബുദ്ധിമുട്ടുണ്ടായെന്നും പ്രിയങ്ക അഭിമുഖത്തിൽ പറഞ്ഞു.

13 വയസുള്ള മകനോട് ഇ ആരോപണങ്ങളെ കുറിച്ചുള്ള ആരോപണങ്ങളുടെ സത്യാവസ്‌ഥ പറഞ്ഞ് മനസിലാക്കേണ്ടി വന്നു. ആരോപണങ്ങൾക്ക് പിന്നിലെ സത്യം മകനെയും മകളെയും പറഞ്ഞ് മനസിലാക്കിപ്പിച്ചുവെന്നും പ്രിയങ്ക പറഞ്ഞു.

Advertisment