ഭൂ​മി ത​ര്‍​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ 10 ആ​ദി​വാ​സി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ സോ​ന്‍​ഭ​ദ്ര​യിൽ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി സ​ന്ദ​ര്‍​ശ​നം ന​ട​ത്തി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, August 13, 2019

ല​ക്നോ: ഭൂ​മി ത​ര്‍​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ 10 ആ​ദി​വാ​സി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ സോ​ന്‍​ഭ​ദ്ര​യി​ലെ ഉം​ബ്ര ഗ്രാ​മ​ത്തി​ല്‍ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി പ്രി​യ​ങ്ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഉം​ബ്ര ഗ്രാ​മ​ത്തി​ലെ ത​ന്‍റെ സ​ഹോ​ദ​രി സ​ഹോ​ദ​ര​ന്‍​മാ​രെ​യും കു​ട്ടി​ക​ളെ​യും സ​ന്ദ​ര്‍​ശി​ക്കാ​ന്‍​പോ​കു​ക​യാ​ണെ​ന്ന് യാ​ത്ര​യ്ക്കു മു​മ്പ് പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു. അ​വ​രു​ടെ ക്ഷേ​മ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കു​ക​യും പോ​രാ​ട്ട​ത്തി​ല്‍ ഒ​പ്പ​മു​ണ്ടെ​ന്ന് ഉ​റ​പ്പ് ന​ല്‍​കു​ക​യും ചെ​യ്യും.

കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് പ്രി​യ​ങ്ക നേ​ര​ത്തെ പ​ത്തു ല​ക്ഷം രൂ​പ വീ​തം ന​ല്കി​യി​രു​ന്നു. പ്ര​തി​ക​ളു​മാ​യി ഒ​ത്തു​ക​ളി​ച്ച്‌ കേ​സി​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ പോ​ലീ​സ് വൈ​കു​ക​യാ​ണെ​ന്ന് ഒ​രാ​ഴ്ച മു​മ്ബ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്നി​രു​ന്നു.
ഉം​ബ്ര ഗ്രാ​മ​ത്തി​ല്‍​നി​ന്നു ചു​നാ​റി​ല്‍ ത​ന്നെ കാ​ണാ​ന്‍ വ​രു​ന്ന​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കു​ന്ന​താ​യും പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു.

×