Advertisment

മോദി ജാക്കറ്റിനെക്കാള്‍ പ്രിയങ്കരം 'പ്രിയങ്ക സാരി'കള്‍;  വന്‍ വരവേല്‍പ്പ്

New Update

മോദി ജാക്കറ്റ് തരംഗമായതിന് പിന്നാലെ വിപണി കീഴടക്കി പ്രിയങ്ക സാരികളും. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ഇന്ദിരാ ഗാന്ധിയുടെയും പ്രിയങ്കയുടെയും ചിത്രങ്ങളുള്ള സാരികള്‍ വിപണികളില്‍ നിറഞ്ഞിരിക്കുകയാണ്.

Advertisment

publive-image

പ്രിയങ്കയ്ക്ക് ചുമതലയുള്ള യുപിയില്‍ തന്നെയാണ് സാരികള്‍ അധികം വിപണി കീഴടക്കുന്നതും. ഈ സാരികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന് വ്യാപാരികളും വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നില്‍ പ്രിയങ്കയുടെ ചിത്രം വെച്ച സാരികള്‍ വാങ്ങാനെത്തിയവരുടെ വന്‍ തിരക്കായിരുന്നു.

മോദി ജാക്കറ്റിന് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ വലിയ വിപണി സാധ്യതയില്ലെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്. 2014 ല്‍ ദിവസം 35 ജാക്കറ്റ് വീതം വിറ്റിരുന്നിടത്ത് ഇപ്പോള്‍ ആഴ്ചയില്‍ 1 എന്ന നിലയിലേക്ക് കച്ചവടം താണുവെന്ന് വ്യാപാരികള്‍ പറയുന്നു. മഹാരാഷ്ട്രയിലെ കണക്കാണിത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിക്കാറുള്ള ഹാഫ് സ്ലീവ് കോട്ടാണ് മോദി ജാക്കറ്റ് എന്നറിയപ്പെട്ടത്. മോദിയുട ജനപ്രീതി വര്‍ധിക്കുന്നതിന് ഉദാഹരണമായി ബിജെപി ഉയര്‍ത്തിക്കാട്ടിയിരുന്ന ഒന്നായിരുന്നു മോദി ജാക്കറ്റിന്റെ വില്‍പന വര്‍ധനവ്. എന്നാല്‍ ജാക്കറ്റിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞത് മോദിയുടെ മാര്‍ക്കറ്റും ഇടിഞ്ഞു എന്നാണ് സൂചിപ്പിക്കുന്നത് എന്നാണ് പ്രതിപക്ഷം പരിഹസിക്കുന്നത്.

മഹാരാഷ്ട്രയിലെ കാര്‍ഷിക പ്രതിസന്ധി, നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവ വില്‍പനയെ പ്രതികൂലമായി ബാധിച്ചെന്നാണ് മറ്റൊരു വ്യാപാരിയുടെ വിലയിരുത്തല്‍. നിലവിലുള്ള സ്‌റ്റോക് എങ്ങനെ വിറ്റഴിക്കുമെന്ന ആശങ്കയിലാണു പലരും.

Advertisment