''ഒരുപാട് പേർക്കുണ്ടാകില്ല ഈ ധൈര്യം,  ഈ തീരുമാനത്തിനോട് ആദരവ് മാത്രം'', ; രാജി തീരുമാനം പരസ്യമായി പ്രഖ്യാപിച്ച രാഹുൽ ഗാന്ധിയ്ക്ക് പിന്തുണയുമായി പ്രിയങ്ക

author-image
jayasreee
Updated On
New Update

ഡല്‍ഹി : രാജി തീരുമാനം പരസ്യമായി പ്രഖ്യാപിച്ച രാഹുൽ ഗാന്ധിയ്ക്ക് പിന്തുണയുമായി സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി.

Advertisment

publive-image

'ഒരുപാട് പേർക്കുണ്ടാകില്ല ഈ ധൈര്യം, രാഹുൽ ഗാന്ധി.ഈ തീരുമാനത്തിനോട് ആദരവ് മാത്രം'', പ്രിയങ്ക ട്വീറ്റ് ചെയ്തു. പരസ്യമായി രാഹുൽ ഗാന്ധി രാജി സമർപ്പിച്ച് കത്ത് നൽകിയതിന് പിറ്റേന്നാണ് പ്രിയങ്കയുടെ പ്രതികരണം.

അധികാരത്തിന് വേണ്ടിയല്ല, താൻ രാഷ്ട്രീയത്തിലിറങ്ങിയതെന്നും, ആരോടും വിദ്വേഷമില്ലെന്നും, കോൺഗ്രസ് പാർട്ടിയെ സേവിക്കാനായതിൽ അഭിമാനമുണ്ടെന്നും രാഹുൽ എഴുതിയ രാജിക്കത്ത് ഇന്നലെ പുറത്തു വന്നിരുന്നു.

Advertisment