ഷൂട്ടിങ്ങിനിടെ നടി പ്രിയ വാര്യര്‍ക്ക് വീഴ്ച. പ്രിയ തന്നെ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇത്. ഓടി വന്ന് നായകന്‍റെ തോളത്തമരുന്ന രംഗത്തില്‍ ബാലന്‍സ് തെറ്റി പ്രിയ നിലത്തുവീഴുകയായിരുന്നു.
/sathyam/media/post_attachments/UUZE2oWezSnfrB5ztHoG.jpg)
വിശ്വാസത്തോടെ മുന്നേറുമ്ബോള്‍ ജീവിതം തന്നെ തള്ളിയിടുന്നതിന്റെ ഉദാഹരണം എന്നാണ് ഈ വീഴചയെ പ്രിയ ക്യാപ്‌ഷനില്‍ വിവരിച്ചത്.
ആദ്യ ചിത്രമായ 'ഒരു അഡാര്‍ ലവ്'ലെ കണ്ണിറുക്കി പെണ്‍കുട്ടി എന്ന നിലയിലാണ് പ്രിയ പേരെടുത്തത്. സിനിമ റിലീസ് ചെയ്യുന്നതിനും വളരെ മുന്‍പ് തന്നെ ലോകമെമ്ബാടും പ്രിയയെ അറിഞ്ഞു. ഒട്ടേറെ ഫാന്‍സും ഉണ്ടായി. നടി ശ്രീദേവിയുടെ ജീവിതവുമായി ബന്ധമുണ്ടെന്ന പേരില്‍ വിവാദമായ ശ്രീദേവി ബംഗ്ലാവാണ് പ്രിയയുടെ അടുത്ത ചിത്രം.