New Update
വാട്സാപ്പിൽ പ്രൊഫൈൽ ചിത്രങ്ങൾക്കും സ്വകാര്യത വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. പ്രൊഫൈൽ ചിത്രങ്ങൾ ആർക്കൊക്കെ കാണാമെന്ന് ഉപഭോക്താവിന് തീരുമാനിക്കാനുള്ള സംവിധാനത്തിന് വാട്സാപ്പ് ഒരുങ്ങുന്നു. ഇതിനായുള്ള പരീക്ഷണങ്ങൾ നടന്നു വരികയാണെന്നാണ് റിപ്പോർട്ട്.
Advertisment
/sathyam/media/post_attachments/PQG0NL2mhfC36O56t9Bg.jpg)
എല്ലാവർക്കും (Everyone), കോൺടാക്റ്റ് ലിസ്റ്റിൽ ഉള്ളവർക്ക് (My Contacts), ആരും കാണരുത് (Nobody) എന്നീ ഓപ്ഷനുകൾക്ക് നേരത്തെ തന്നെ ഉണ്ട്.
ഇതിന് പുറമേ വാട്സാപ്പ് സ്റ്റാറ്റസിനുള്ളതു പോലെ ചിലർ ഉൾപ്പെടാതെയുള്ള കോൺടാക്റ്റ്സിൽ ഉള്ളവർ (My Contacts Except), എന്ന ഓപ്ഷൻ കൂടിയാണ് പ്രൊഫൈൽ ചിത്രത്തിന്റെ സ്വകാര്യതയ്ക്ക് വരിക എന്നാണ് വിവരം. ആൻഡ്രോയ്ഡ് ഫോണുകളിലാകും ഈ ഫീച്ചർ ആദ്യം എത്തുക എന്നാണ് സൂചന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us