New Update
/sathyam/media/post_attachments/SDxcFTHLGNkOmKUOiDja.jpg)
പാലാ: മാണി.സി. കാപ്പൻ, എം. എൽ.എ.സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതു മുന്നണിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ എൻ. സി.പി. യുടെ ഏക മുനിസിപ്പൽ കൗൺസിലറും പങ്കെടുത്തു.
Advertisment
പാലാ നഗരസഭയിലെ ഏക എൻ. സി. പി. കൗൺസിലർ ഷീബാ ജിയോയാണ് കാപ്പനെതിരെ നഗരത്തിലിറങ്ങിയത്.
നഗരസഭയിലെ സി.പി.എം. പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ. ബിനു പുളിക്കക്കണ്ടത്തിൻ്റെ നേതൃത്വത്തിൽ ഇടതു മുന്നണി പ്രതിനിധികളായ കൗൺസിലർമാരും മുനിസിപ്പൽ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര ഉൾപ്പെടെ കേരളാ കോൺഗ്രസ്സ് എം.ൻ്റെ മുഴുവൻ കൗൺസിലറും പ്രകടനത്തിൽ പങ്കെടുത്തു. പാലായിലെ പ്രമുഖ ഇടതു മുന്നണി നേതാക്കളുടെ നേതൃത്വത്തിലാണ് പ്രകടനം നടക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us