Advertisment

ആഴക്കടലിലെ കുലച്ചില്‍ മത്സ്യബന്ധനം; തിരിച്ചടിക്കാനൊരുങ്ങി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍

New Update

കോഴിക്കോട്: തെങ്ങില്‍ നിന്ന് വെട്ടിയെടുക്കുന്ന കുലച്ചലില്‍ രാസപദാര്‍ഥം പുരട്ടി ആഴക്കടലില്‍ നിക്ഷേപിച്ച് മത്സ്യബന്ധനം നടത്തുകയാണ് കന്യാകുമാരിയില്‍ നിന്നെത്തുന്ന സംഘം.

Advertisment

publive-image

പ്ലാസ്റ്റിക കുപ്പികളും മണല്‍ നിറച്ച ചാക്കും ഉപയോഗിച്ചാണ് കുലച്ചില്‍ മത്സ്യബന്ധനം. തെങ്ങിന്‍ കുലച്ചില്‍ ഉപയോഗിച്ച് കൃത്രിമ പാരുണ്ടാക്കിയാണ് ആഴക്കടലില്‍ നിന്ന് മീന്‍പിടിക്കുന്നത്. ആഴക്കടലില്‍ ഇങ്ങനെ നിക്ഷേപിച്ച വസ്തുക്കള്‍ മത്സ്യത്തൊഴിലാളികള്‍ കരയിലെത്തിച്ചു. ആയിരക്കണക്കിന് തെങ്ങിന്‍ കുലച്ചിലും കുപ്പികളും ചാക്കുകളുമാണ് ബേപ്പൂര്‍ ഹാര്‍ബറില്‍ കൂട്ടിയിട്ടിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ നിന്നും വള്ളത്തിലെത്തുന്ന സംഘം ബേപ്പൂരിലെ ചില ഏജന്റുമാരുടെ സഹായത്തോടെയാണ് അശാസ്ത്രീയ മത്സ്യബന്ധനം നടത്തുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. തെങ്ങിന്‍ കുലച്ചലിലൂടെ ആഴക്കടലിലെ മത്സ്യവും മുട്ടകളും ഇങ്ങനെ എടുക്കാന്‍ കഴിയുമെന്ന് പറയപ്പെടുന്നു.

തെങ്ങിന്‍കുലച്ചിലും മണല്‍ചാക്കും കുടുങ്ങി മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വല നശിക്കുന്നത് പതിവായിരുന്നു. പലതവണ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയുണ്ടാകാതെ വന്നതോടെ നാല് ദിവസത്തോളം മത്സ്യബന്ധനം നടത്താതെ പ്രതിഷേധിച്ചിരുന്നു.

അശാസ്ത്രീയ മത്സ്യബന്ധനത്തിനെതിരെ നടപടിയാവശ്യപ്പെട്ട് ബോട്ടുടമകളും തൊഴിലാളികളും അഴിമുഖം ഉപരോധിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാകലക്ടര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

Advertisment