പ്രതിഷേധ തീയില്‍ കത്തിയത് റെയില്‍വേയുടെ 90 കോടി

New Update

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് 90 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍.

Advertisment

publive-image

ജനങ്ങളുടെ പ്രതിഷേധത്തിനിടെ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ വിവിധ ഇടങ്ങളില്‍ ട്രെയിനുകള്‍ക്കും റെയില്‍വേ സ്റ്റേഷനുകള്‍ക്കും നേരെ വ്യാപകമായ അക്രമങ്ങളാണുണ്ടായത്.

ആകെയുള്ള നാശനഷ്ടത്തില്‍ 80 ശതമാനവും കിഴക്കന്‍ റെയില്‍വേ ഡിവിഷനിലാണെന്നാണ് റിപ്പോര്‍ട്ട്. പ്രക്ഷോഭം ഏറ്റവും ശക്തമായ ബംഗാളില്‍ പ്രതിഷേധക്കാര്‍ നിരവധി റെയില്‍വേ സ്റ്റേഷനുകള്‍ തല്ലിത്തകര്‍ക്കുകയും ട്രെയിനുകള്‍ക്ക് തീയിടുകയും ചെയ്തിരുന്നു. 72.19 കോടി രൂപയുടെ നാശനഷ്ടം കിഴക്കന്‍ റെയില്‍വേയ്ക്കുണ്ടായി.

പശ്ചിമ ബംഗാളില്‍ ഹൗറ, സീല്‍ഡ, മാല്‍ഡ എന്നീ ഡിവിഷനുകളെയാണ് അക്രമം ഏറ്റവും കൂടുതല്‍ ബാധിച്ചത്. മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയ മാര്‍ച്ചിനു പിന്നാലെയാണ് ഈ സ്റ്റേഷനുകള്‍ക്ക് നേരേ വ്യാപക അക്രമമുണ്ടായത്. ബംഗാളില്‍ നിലവില്‍ സ്ഥിതിഗതികല്‍ ശാന്തമാണെന്നും കൂടുതല്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അരുണ്‍ കുമാര്‍ വ്യക്തമാക്കി.

വടക്ക് കിഴക്കന്‍ റെയില്‍വേയാണ് നഷ്ടത്തില്‍ രണ്ടാമത്. 12.75 കോടി. നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ നഷ്ടം 2.98 കോടി രൂപയാണ്. അക്രമ സംഭവങ്ങളില്‍ ഇതുവരെ 85 കേസ് രജിസ്റ്റര്‍ ചെയ്തതായും ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

tarin protest burnt bill
Advertisment