കൊവിഡ് ഇപ്പോഴും പ്രശ്‌നമായി തോന്നുന്നില്ല ചില അമേരിക്കക്കാര്‍ക്ക്; 'സ്‌റ്റേ അറ്റ് 'ഹോമി'നെതിരെ യു.എസില്‍ പ്രതിഷേധം

New Update

publive-image

വാഷിംഗ്ടണ്‍: കൊവിഡ് 19 എന്ന മഹാമാരിയ്‌ക്കെതിരായി ഇപ്പോഴും പ്രതിരോധമരുന്നുകള്‍ കണ്ടുപിടിച്ചിട്ടില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 71-ഓളം സംഘങ്ങള്‍ വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള ഗവേഷണത്തിലാണ്. സെപ്റ്റംബറോടെ കണ്ടുപിടിക്കാനായെക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Advertisment

ഈ സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കുക മാത്രമാണ് കൊവിഡില്‍ നിന്ന് രക്ഷ നേടാനുള്ള ഏക പോംവഴിയെന്ന് ലോകരാജ്യങ്ങള്‍ മനസിലാക്കിയതാണ്. അതുകൊണ്ടാണ് രാജ്യങ്ങളെല്ലാം 'സ്‌റ്റേ അറ്റ് ഹോം' പ്രോത്സാഹിപ്പിക്കുന്നതും, ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതും.

എന്നാല്‍ കൊവിഡ് ഏറെ നാശം വിതച്ച അമേരിക്കയില്‍ ചില ഭാഗങ്ങളില്‍ സ്റ്റേ അറ്റ് ഹോമിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

മിച്ചിഗണ്‍, ഒഹിയോ, കെന്‍ടുക്കി, മിന്നസോട്ട, നോര്‍ത്ത് കരോലിന എന്നിവിടങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്.

വളരെ ചെറിയൊരു വിഭാഗം മാത്രമാണ് പ്രതിഷേധിക്കുന്നതെന്നും അത് അവരുടെ അവകാശമാണെന്നുമാണ് മിച്ചിഗണ്‍ ഗവര്‍ണര്‍ ഗ്രെറ്റ്‌ച്ചെന്‍ വൈറ്റ്‌മെര്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചത്.

ജനങ്ങള്‍ വീട്ടിലിരുന്ന് മടുത്തിരിക്കാമെന്നും സാമ്പത്തിക ഉത്കണ്ഠയാണ് ഇതിന് കാരണമെന്നും വൈറ്റ്‌മെര്‍ പറഞ്ഞു. എന്നാല്‍ ആളുകള്‍ കൂടുന്നതിനനുസരിച്ച് കൊവിഡ് 19 പകരാനുള്ള സാദ്ധ്യതയും കൂടുകയാണെന്നും അവര്‍ വ്യക്തമാക്കി.

Advertisment