ദീപാവലിക്ക് ആഭരണങ്ങളും വീട്ടുപകരണങ്ങളും വാങ്ങുന്നതിനു പകരം ആയുധങ്ങൾ വാങ്ങി സൂക്ഷിക്കണം ; പ്രകോപന പരമായ പ്രസംഗവുമായി ബിജെപി നേതാവ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, October 21, 2019

ഡൽഹി: ദീപാവലിക്ക് ആഭരണങ്ങളും വീട്ടുപകരണങ്ങളും വാങ്ങുന്നതിനു പകരം ആയുധങ്ങൾ വാങ്ങി സൂക്ഷിക്കണമെന്ന് ഉത്തർപ്രദേശിലെ പ്രാദേശിക ബിജെപി നേതാവിന്റെ പ്രസംഗം വിവാദമായി.

ദേവ്ബന്ദ് സിറ്റി പ്രസിഡന്റ് ഗജ്‍രാജ് റാണയാണ് അയോധ്യ വിധി വരുന്ന പശ്ചാത്തലത്തിൽ എല്ലാ ഹിന്ദുക്കളും ആയുധങ്ങൾ വാങ്ങണമെന്ന് ആഹ്വാനം ചെയ്തത്.

ദീപാവലിക്കു മുൻപ് ധൻതേരസ് ദിവസത്തിൽ വെള്ളി, സ്വർണം ആഭരണങ്ങളും പാത്രങ്ങളും വാങ്ങുന്നത് ഐശ്വര്യമാണെന്ന സങ്കൽപം ഉത്തരേന്ത്യയിലുണ്ട്. ഈ ദിവസം ലോഹങ്ങൾ വാങ്ങുന്നതിനു പകരം ആയുധങ്ങൾ വാങ്ങണമെന്നാണ് നേതാവ് ആവശ്യപ്പെട്ടത്.

×