തിരുവനന്തപുരം: പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസിൽ പ്രതികളെ രക്ഷപ്പെടുത്താനുള്ള സർക്കാരിന്റെ ശ്രമം തുടരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കള്‍ പ്രതികളായ കേസില്‍ അന്വേഷണം പൂര്‍ത്തിയായി 9 മാസങ്ങൾ കഴിഞ്ഞിട്ടും കുറ്റപത്രം നൽകിയിട്ടില്ല. കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും നാട്ടിൽ വിലസി നടക്കുകയാണ്.
/sathyam/media/post_attachments/ZsdSGJRP0QpAuQbRUrMP.jpg)
യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതിയായ .എഫ്.ഐ നേതാവ് ആര്‍.ശിവരഞ്ജിത്തിന് പോലീസ് കോൺസ്റ്റബിൾ പട്ടികയിൽ ഒന്നാം റാങ്കായിരുന്നു. രണ്ടാം പ്രതിയായ നസീമിന് 28ാം റാങ്കുമാണ് ഉണ്ടായിരുന്നത്. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന പ്രണവിനു രണ്ടാം റാങ്കും ഉണ്ടായിരുന്നു.
കോപ്പിയടിച്ചാണ് എസ്.എഫ്.ഐ നേതാക്കളായ പ്രതികൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത്. എന്നാൽ കോപ്പിയടി നടന്നിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ വാദം. എന്നാൽ ഇതെല്ലാം പൊളിക്കുന്ന തെളിവുകളാണ് പിന്നീട് അന്വേഷണ സംഘത്തിന് കിട്ടിയത്. അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ കോപ്പിയടി ആണെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. കോപ്പിയടി നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന കൂടുതൽ തെളിവുകളാണ് പിന്നീട് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘത്തിന് കിട്ടിയത്. പ്രതികളെ സഹായിച്ച ആറ് പേരെയും അറസ്റ്റ് ചെയ്തിരുന്നു.
കേസിലെ പ്രതികൾ എസ്.എഫ്.ഐക്കാരായത് കൊണ്ട് തന്നെ പ്രതികൾക്ക് എതിരെ നടപടി എടുക്കുന്നതിൽ ഉൾപ്പെടെ വലിയ കാലതാമസമാണ് ഉണ്ടാകുന്നത്. വിശ്വാസത്തിന്റെ നിറകുടമെന്ന് വിശേഷിപ്പിച്ചിരുന്ന പി.എസ്.സിയെ പോലും നോക്ക് കുത്തിയാക്കി കൊണ്ടാണ് റാങ്ക് പട്ടികയിൽ തിരിമറി നടന്നത്. നിരവധി ഉദ്യോഗാർഥികൾ സർക്കാർ ജോലിക്ക് വേണ്ടി കഠിന പ്രയത്നം നടത്തുമ്പോഴാണ് കുട്ടി സഖാക്കന്മാർ അനധികൃതമായി പട്ടികയിൽ പ്രവേശിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us