493 പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് ദീര്‍ഘിപ്പിച്ചു

New Update

publive-image

തിരുവനന്തപുരം: 493 പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി ദീര്‍ഘിപ്പിച്ചു. കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ റൂള്‍സ് ഓഫ് പ്രൊസീജയറിലെ ചട്ടം 13-ന്റെ അഞ്ചാം പ്രൊവിസോ പ്രകാരമാണ് 05.02.2021 ന് ചട്ടപ്രകാരം കാലാവധി പൂര്‍ത്തിയാക്കി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകള്‍ ആറു മാസം കൂടി ദീര്‍ഘിപ്പിച്ചത്.

Advertisment

05.02.2021 മുതല്‍ 03.08.2021 വരെയുള്ള കാലയളവില്‍ കാലാവധി തീരുന്ന എല്ലാ റാങ്ക് ലിസ്റ്റുകളും 04.08.2021 വരെ സജീവമായി നിലനിര്‍ത്തുവാന്‍ തീരുമാനിച്ചു. ദീര്‍ഘിപ്പിക്കുന്ന എല്ലാ റാങ്ക്പട്ടികകള്‍ക്കും 04.08.2021 വരെയോ ഈ തസ്തികകള്‍ക്ക് പുതിയ റാങ്ക് ലിസ്റ്റ് വരുന്നത് വരെയോ ഏതാണോ ആദ്യം അന്നുവരെ കാലാവധി ലഭിക്കും. 493 റാങ്ക് ലിസ്റ്റുകളാണ് ദീര്‍ഘിപ്പിക്കുന്നവയില്‍ ഉള്‍പ്പെടുന്നത്.

https://www.facebook.com/OFFICIAL.KERALA.PUBLIC.SERVICE.COMMISSION/posts/742144393140772

Advertisment