Advertisment

പി.എസ്.സി റാങ്ക് പട്ടികകളുടെ വലുപ്പം കുറയ്ക്കാന്‍ നടപടിയുമായി സര്‍ക്കാര്‍

New Update

publive-image

തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടികകളുടെ വലുപ്പം കുറയ്ക്കാന്‍ നടപടിയുമായി സര്‍ക്കാര്‍. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും നിരവധി ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം ലഭിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പരിഹാര നടപടിക്ക് ഒരുങ്ങുന്നത്.

മെയിന്‍-സപ്ലിമെന്ററി ലിസ്റ്റുകളില്‍ ഉള്‍പ്പെടുത്തുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറയ്ക്കും. ഒഴിവുകളുടെ അഞ്ചിരട്ടി ഉദ്യോഗാര്‍ഥികളെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് അവസാനിപ്പിക്കാനാണ് തീരുമാനം. പി.എസ്.സി റാങ്ക് പട്ടിക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ദിനേശന്‍ കമ്മിറ്റി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Advertisment