ടെലിവിഷനിലൂടെ ആളുകളുമായി സംവദിച്ച് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ”സുതാര്യകേരളം” പരിപാടിയുടെ ഒരു എപ്പിസോഡിന്റെ ചെലവ് 63,000 രൂപ; ഇടതുസര്‍ക്കാര്‍ ഇതേ പരിപാടി ”നാം മുന്നോട്ട്” എന്ന പേരില്‍ അവതരിപ്പിച്ചപ്പോള്‍ ഒരു എപ്പിസോഡിന് ചെലവഴിച്ചത് 9,35,334 രൂപയെന്ന് വിവരാവകാശ രേഖ, പതിനഞ്ചു മടങ്ങ് വര്‍ധന ! പിടി ചാക്കോയുടെ കുറിപ്പ്‌

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, March 16, 2021

തിരുവനന്തപുരം: മുന്‍ സര്‍ക്കാരിന്റെ സുതാര്യ കേരളം പരിപാടിയും പിണറായി സര്‍ക്കാരിന്റെ നാം മുന്നോട്ട് എന്ന പരിപാടിയും താരതമ്യം ചെയ്ത് പിടി ചാക്കോയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു.

കുറിപ്പ് ഇങ്ങനെ…

ഇതാ അമ്പരപ്പിക്കുന്ന ഒരു കണക്ക്. യുഡിഎഫ് സര്‍ക്കാരും എല്‍ഡിഎഫ് സര്‍ക്കാരും തമ്മിലുള്ള ഒന്നാന്തരം താരതമ്യത്തിന് ഇതു വക നല്കുന്നു.

ടെലിവിഷനിലൂടെ ആളുകളുമായി സംവദിച്ച് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ”സുതാര്യകേരളം” പരിപാടിയുടെ ഒരു എപ്പിസോഡിന്റെ ചെലവ് 63,000 രൂപ.ഇടതുസര്‍ക്കാര്‍ ഇതേ പരിപാടി ”നാം മുന്നോട്ട്” എന്ന പേരില്‍ അവതരിപ്പിച്ചപ്പോള്‍ ഒരു എപ്പിസോഡിന് ചെലവഴിച്ചത് 9,35,334 രൂപയെന്ന് വിവരാവകാശ രേഖ. പതിനഞ്ചു മടങ്ങ് വര്‍ധന.

2021 ഫെബ്രുവരി 21 വരെ 131 എപ്പിസോഡുകളാണ് ഇടതുസര്‍ക്കാര്‍ സംപ്രേഷണം ചെയ്തത്. ഇതിന് നാളിതുവരെ ചെലവായത് 12,25,28,825 രൂപ. ഈ പരിപാടി ഷൂട്ട് ചെയ്യാന്‍ നിയോഗിച്ചത് പാര്‍ട്ടി ചാനലിനെയാണ്. അവര്‍ക്ക്
ഇതുവരെ നല്കിയത് 37,71,486 രൂപ.

‘സുതാര്യ കേരളം’ പരിപാടി അന്ന് ദൂര്‍ദര്‍ശനില്‍ മാത്രമാണ് സംപ്രേഷണം ചെയ്തിരുന്നത്. ഒരു എപ്പിസോഡിന് 63,000 രൂപ. സര്‍ക്കാരിന്റെ കീഴിലുള്ള സിഡിറ്റിനായിരുന്നു നിര്‍മാണച്ചുമതല. അതുകൊണ്ട് വേറെ നിര്‍മാണ ചെലവുണ്ടായില്ല.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നൂറുകണക്കിന് പാവപ്പെട്ട ജനങ്ങളുടെ പ്രശ്‌നങ്ങളാണ് ഈ പരിപാടിയിലൂടെ പരിഹരിച്ചത്. പിണറായി സര്‍ക്കാര്‍ ഇതിനെ ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ഹൈക്ലാസ് പരിപാടിയായിട്ടാണ് അവതരിപ്പിച്ചത്.

×