തിരുവനന്തപുരം: കൃത്യമായ വിവരങ്ങള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ താന്‍ ആരോപണം ഉന്നയിച്ചതെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രി കേസ് കൊടുക്കട്ടെയെന്നും പി.ടി.തോമസ് എംഎല്‍എ. താന്‍ ഉണ്ടയില്ലാ വെടി വെച്ചന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തന്റെ ഉണ്ടയില്ലാ വെടിപോയി കൊള്ളേണ്ടത്ത് കൊണ്ടപ്പോള്‍ ചിലതിനൊക്കെ മറുപടി ഇല്ലാതായി.കെ.എസ്.എഫ്.ഇയുമായി ബന്ധപ്പെട്ട ആരോപണത്തിന് ഇതുവരെയും ധനമന്ത്രിയോ കെ.എസ്.എഫ്.ഇ ചെയര്‍മാനോ വിശദീകരണം നല്‍കിയിട്ടില്ല.
/sathyam/media/post_attachments/pmZCxiNHHa0LX0weVxoq.jpg)
തന്റെ ആരോപണങ്ങള്‍ക്കു ശേഷം മുഖ്യമന്ത്രിയുടെ മകളുടെ ബംഗളൂരുവിലെ കമ്പിനിയായ എക്‌സാലോജിക്കിന്റെ വെബ് സൈറ്റ് അപ്രതിക്ഷ്യമായത് ഇതുവരെയും തിരികെ വന്നിട്ടില്ല. കരിമണല്‍ കര്‍ത്തായുടെ കമ്പിനി എന്തിനാണു മുഖ്യമന്ത്രിയുടെ മകളുടെ കമ്പിനിയില്‍ അമ്പതു ലക്ഷം രൂപ നിക്ഷേപിച്ചത് ?. പി.ഡബ്ല്യു.സിയുടെ ഡയറക്ടര്‍ ജയ്ക് ബാലക് കുമാർ എങ്ങനെയാണ് ഏകാംഗ ഡയറക്ടര്‍ മാത്രമുള്ള എക്‌സാലോജിക്കിന്റെ കണ്‍സള്‍ട്ടന്റായി എന്നത് വ്യക്തമാക്കണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു.
ഗൾഫ് വ്യവസായി രവിപിള്ളയുടെ മകൻറെ 46 ദിവസം മാത്രം പ്രായമുള്ള കമ്പനിക്ക് എങ്ങനെയാണ് കെഎസ്എഫ്ഇയുടെ കരാർ ലഭിച്ചതെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ മകൾ നേരത്തെ രവിപിള്ളയുടെ ഐടി കമ്പിനിയിൽ ജോലി ചെയ്തത്തിൻറെ പ്രത്യുപകാരമാണോ ഈ കരാറെന്നും പിടി തോമസ് ചോദിച്ചു.
സംസ്ഥാനത്തെ നെൽ കർഷകരെ വഞ്ചിച്ച് കൊണ്ട് സർക്കാർ കോടികളുടെ അഴിമതി നടത്തുകയാണെന്ന് പി.ടി തോമസ് എംഎൽഎ. ഒന്നര ലക്ഷം നെല്‍ കൃഷിക്കാരില്‍ നിന്നുള്ള നെല്ല് സംഭരണത്തിൽ 73 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മിൽ ഉടമകളും കൃഷി വകുപ്പും തമ്മിൽ ഒത്തുകളിച്ചാണ് ഈ അഴിമതി നടത്തുന്നത്.
കൃഷിക്കാരില്‍ നിന്നും സംഭരിക്കുന്ന നെല്ല് മില്ലുകാര്‍ക്കു കൊടുത്തു തിരികെ വാങ്ങുന്ന അനുപാതം കുറച്ചതു മൂലമാണു അഴിമതി സംഭവിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ 2018 ജനുവരി പതിനൊന്നിന് കൂടിയ യോഗത്തിലാണു അമ്പതോളം വന്‍കിട മില്ലുകാരെ സഹായിക്കുന്ന തരത്തിലുള്ള തീരുമാനമെടുത്തത്. നെല്ലു സംഭരണത്തിനു താങ്ങുവില, പാക്കിംഗ് ചാര്‍ജ്, പ്രോസസിംഗ് ചാര്‍ജ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ്, മറ്റു നികുതി ഉള്‍പ്പെടെ എല്ലാ ചിലവുകളും കേന്ദ്രസര്‍ക്കാരാണു നല്‍കി വരുന്നതെന്ന് പി.ടി.തോമസ് പറഞ്ഞു.
ഈ കോവിഡ് കാലത്ത് നെല്‍കൃഷിക്കാരേയും റേഷന്‍ വാങ്ങുന്നവരെയും മറയാക്കി മുഖ്യമന്ത്രി അഴിമതിയുടെ ഉത്സവം നടത്തുകയാണ്. ഓണത്തിന് മുന്നോടിയായി നല്‍കിയ ‘കിറ്റിലും’ ഇപ്പോള്‍ നല്‍കുന്ന ‘ഓണകിറ്റിലും’ നടന്ന അഴിമതി ഞെട്ടിപ്പിക്കുന്നതാണ്.’കോവിഡ് കാലം– അഴിമതിക്കാലം, സര്‍ക്കാര്‍ ഒപ്പമുണ്ട്’ ഇതാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര. പിണറായിയുടെ കീഴില്‍ പല മന്ത്രിമാരും ‘വിധേയന്മാരും–തൊമ്മികളുമാണ്.’ സത്യസന്ധമായി അന്വേഷിച്ചാല്‍ പിണറായിക്കും കൂട്ടര്‍ക്കും ‘മറക്കുടയാല്‍ മുഖം മറച്ചേ’ പുറത്തിറങ്ങാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us