തിരുവനന്തപുരം: ജനപിന്തുണ സർക്കാരിനൊപ്പം ഇല്ലെന്ന് കണ്ടെത്താൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമില്ലെന്ന് പി.ടി തോമസ് എം.എൽ.എ. അഴിമതി ആരോപണങ്ങളാൽ നിറഞ്ഞ് മുഖ്യമന്ത്രി ചക്രവ്യൂഹത്തിൽ അകപ്പെട്ടിരിക്കുകയാണ്. ഇതിനേക്കാൾ നല്ലത് രാജി വച്ച് പുറത്ത് പോകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/post_attachments/34h3K9c5DmL5amjK9kbP.jpg)
സംസ്ഥാന സര്‍ക്കാര്‍ കോവിഡ് കാലം മറയാക്കി മാറ്റി പ്രളയഫണ്ട് വെട്ടിക്കലും ട്രഷറി തട്ടിപ്പും മുഖമുദ്രയാക്കി മാറ്ററുകയായിരുന്നു. പ്രളയക്കിറ്റും ഓണക്കിറ്റും ചക്കരക്കുടത്തില്‍ കൈയിട്ടു വാരാനുള്ള അവസരമാക്കി മാറ്റി. സ്പ്രിംഗ്ലർ മുതൽ ലൈഫ് പദ്ധതിവരെയുള്ള സകല തട്ടിപ്പു കളുടെയും നെടുംനായകത്വം ഏറ്റെടുത്ത് പിണറായി മാനവേന്ദ്രീയനായി മാറിയെന്നും പി.ടി തോമസ് ആരോപിച്ചു.
കെ.ടി ജലീൽ വിശുദ്ധ ഖുർആനുമായി തെക്ക് വടക്ക് നടക്കുകയാണ്. ക്യാബിനറ്റ് നടപടികളെല്ലാം ചടങ്ങുകൾക്കായി മാറിയിരിക്കുമാകയാണ്. ഇത്തരത്തിലൊരു സര്‍ക്കാരിനെ വിശ്വാസത്തിലെടു ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ശിവശങ്കറിന്റെ കുറ്റം സർക്കാരിന്റെ കുറ്റം തന്നെയാണ്. ഉത്തരങ്ങൾ പേടിച്ചാണ് മുഖ്യമന്ത്രി ക്വാറന്റൈനിൽ പോയത്. സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെല്ലാം പാളിയിരിക്കുകയാണ്. വിദേശകാര്യമന്ത്രി സ്വന്തം മന്ത്രിസഭയിലുള്ള ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പി.ടി തോമസ് പരിഹസിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us