New Update
കൊച്ചി: പി ടി തോമസിന്‍റെ ചിതാഭസ്മം അമ്മയുടെ കല്ലറയിൽ അടക്കം ചെയ്യുന്നതിന് സഭയുടെ അനുമതി തേടുമെന്ന് ഭാര്യ ഉമ തോമസ്. ചിതാഭസ്മത്തിന്‍റെ ഒരു ഭാഗം തിരുനെല്ലിയിലും ഗംഗയിലും ഒഴുക്കുന്ന കാര്യം ആലോചിക്കുന്നുവെന്നും ഉമ പറഞ്ഞു. പാർട്ടിയും സർക്കാരും എല്ലാവരും കൂടെ നിന്നു. ഒരു രാജാവിനെ പോലെ ആണ് പിടിയെ തിരിച്ചയച്ചതെന്ന് പറഞ്ഞ ഉമ തോമസ്, അവസാനം വരെ പിടിയോടൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിച്ചു
Advertisment
/sathyam/media/post_attachments/Yg7MenVcy2K8aLmcB5S0.jpg)
ചിതാഭസ്മം അമ്മയുടെ കല്ലറയിൽ അടക്കേണ്ടതിന് സഭയുടെ അനുമതി വേണം. ഇതിനായി ശ്രമിക്കുന്നുണ്ട്. സഭ അനുവദിക്കുമെന്നാണ് കരുതുന്നത്. ചിതാഭസ്മത്തിൽ ഒരു ഭാഗം തിരുനെല്ലിയിൽ ഒഴുക്കണമെന്ന് പി ടി ആഗ്രഹിച്ചിരുന്നു.
ഗംഗയിൽ ഒഴുക്കണം എന്ന് തനിക്കും ആഗ്രഹമുണ്ട്. ഇതെല്ലാം മക്കളോടും പിടിയുടെയും തന്റെയും സഹോദരങ്ങളോടും ആലോചിച്ചശേഷം തീരുമാനമെടുക്കുമെന്നും ഭാര്യ ഉമ തോമസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us