പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്‌ : സൗദിയില്‍ പുതിയ വിമാന കമ്പനി ആരംഭിക്കുന്നു.

New Update

റിയാദ് : സൗദി  ദേശീയ വിമാന കമ്പനിയായ സൗദിയയോട് കിടപിടിക്കുന്ന തരത്തില്‍  വൻ വിമാന കമ്പനി സ്ഥാപിക്കാന്‍  പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് പദ്ധതി.  ആഭ്യന്തര, അന്താരാഷ്ട്ര സർവീസ് മേഖലകളിൽ ഒരുപോലെ പുതിയ കമ്പനി പ്രവർത്തിക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

Advertisment

publive-image

വിമാന യാത്രക്കാർക്കു മുന്നിൽ കൂടുതൽ ബദൽ ചോയ്‌സുകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ കമ്പനി സ്ഥാപിക്കുന്നതെന്ന് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പറയുന്നു. കമ്പനികൾ തമ്മിൽ മത്സരം ശക്തമാക്കാനും  സേവന നിലവാരം മെച്ചപ്പെടുത്താനും  നിരക്കുകൾ കുറയാനും ഇത് സഹായിക്കും. ഗുണം യാത്രക്കാർക്ക് ലഭിക്കുമെന്നും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പറഞ്ഞു.

സൗദിയയോടു മാത്രമല്ല, മേഖലയിലെ മറ്റു വൻകിട വിമാന കമ്പനികളോടും മത്സരിക്കാൻ ശേഷിയുള്ള കമ്പനിയാണ് പുതുതായി സ്ഥാപിക്കുന്നത്. മറ്റു നിക്ഷേപ പങ്കാളികളുമായി ചേർന്നാണ് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പുതിയ വിമാന കമ്പനി ആരംഭിക്കുക. കമ്പനി സ്ഥാപനവുമായി ബന്ധപ്പെട്ട അന്തിമ രൂപ രേഖ പുറത്തു വരാന്‍ ഇരിക്കുന്നതേയുള്ളൂ.

2030 ഓടെ പ്രതിവർഷം സൗദിയിലെത്തുന്ന സന്ദർശകരുടെ എണ്ണം പത്തു കോടിയായി ഉയർത്താൻ സൗദി അറേബ്യക്ക് നീക്കമുണ്ട്. ഈ പശ്ചാത്തലത്തിൽ വരും വർഷങ്ങളിൽ വ്യോമയാന മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.മൊത്തം ആഭ്യന്തരോൽപാദനത്തിൽ വ്യോമയാന മേഖലയുടെ സംഭാവന വർധിപ്പിക്കാനും പുതിയ വിമാന കമ്പനി സ്ഥാപിക്കുന്നതിലൂടെ സാധിക്കും.

മത്സരിക്കാൻ കഴിയുന്ന വൻകിട വിമാന കമ്പനി സ്ഥാപിക്കുന്നതിലൂടെ വ്യോമയാന വ്യവസായ മേഖലയിൽ മത്സരം വർധിപ്പിക്കാനും സീറ്റ് ശേഷി ഉയർത്താനും സാധിക്കുമെന്ന് കരുതുന്നു.
അഞ്ചു  വർഷത്തിനുള്ളിൽ പ്രത്യക്ഷവും പരോക്ഷവുമായ 18 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പഞ്ചവത്സര തന്ത്രം ദിവസ ങ്ങൾക്കു മുമ്പ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചി രുന്നു.  ഇതിന്‍റെ ചുവടു പിടിച്ചാണ് പുതിയ നീക്കം

കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആസ്തികൾ 1.5 ട്രില്യൺ റിയാലായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം മൂന്നാം പാദാവസാനം വരെയുള്ള കാലത്ത് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് നിക്ഷേപങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും 3,31,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

വരുംവർഷങ്ങളിൽ നിരവധി തൊഴില്‍ സാധ്യത അടക്കമുള്ള  ലക്ഷ്യങ്ങൾ കൈവരിക്കാൻ ഫണ്ട് പ്രവർത്തിക്കും. ഇതിൽ ഏറ്റവും പ്രധാനം പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ പ്രതിവർഷം ചുരുങ്ങിയത് 15,000 കോടി റിയാൽ വീതം നിക്ഷേപിക്കുമെന്നതാണ്. 2025 വരെയുള്ള കാലത്ത് പ്രാദേശിക  സമ്പദ് ‌വ്യവസ്ഥയിലെ നിക്ഷേപങ്ങൾ ഫണ്ട് ക്രമാനുഗതമായി വർധിപ്പിക്കും. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിനു കീഴിലെ കമ്പനികൾ പെട്രോളിതര മേഖലയിൽ നിന്നുള്ള മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് അഞ്ചു വർഷത്തിനുള്ളിൽ 1.2 ട്രില്യൺ റിയാൽ സംഭാവന ചെയ്യും.  2025 അവസാനത്തോടെ ഫണ്ട് ആസ്തികൾ നാലു ട്രില്യൺ റിയാലായി ഉയർത്താനും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പദ്ധതി ലക്ഷ്യമിടുന്നുണ്ട്

Advertisment