ചെന്നൈ: കേവല ഭൂരിപക്ഷം നഷ്ടമായ പുതുച്ചേരിയിലെ കോണ്‍ഗ്രസ് - ഡി.എം.കെ സര്‍ക്കാര്‍ ഫെബ്രുവരി 22ന് വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന് ഗവര്‍ണര്‍ തമിലിസൈ സുന്ദരരാജന്‍. പുതുച്ചേരിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നാല് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചതോടെയാണ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായത്.
എം.എല്‍.എമാര്‍ രാജിവച്ചതോടെ പുതുച്ചേരിയില്‍ സര്‍ക്കാരിന്റെയും, പ്രതിപക്ഷത്തിന്റെയും കക്ഷിനില തുല്യമായി. ഫെബ്രുവരി 22ന് പ്രത്യക നിയമസഭാ സമ്മേളനം വിളിക്കാനും, വൈകുന്നേരം അഞ്ചുമണിക്കകം ഫ്‌ളോറില്‍ വിശ്വാസവോട്ട് തേടണമെന്നും ലഫ്‌റ്റനന്റ് ജനറലിന്റെ ഓഫീസ് നിര്‍ദേശം നല്‍കി.
നാല് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചതോടെ നിയസഭയിലെ നിലവിലെ കക്ഷിനില 28 ആയി. 15 എം.എല്‍.എമാരുടെ പിന്തുണയാണ് കേവലഭൂരിപക്ഷം നേടാന്‍ വേണ്ടത്.
കോണ്‍ഗ്രസിന് പത്തും, ഡി.എം.കെയുടെ മൂന്ന് എം.എല്‍.എമാരും മുഖ്യമന്ത്രി വി.നാരായണ സ്വാമിക്കൊപ്പമുണ്ട്. അതേസമയം കൂടുതല്‍ എം.എല്‍.എമാര്‍ ഭരണപക്ഷത്തുനിന്ന് രാജിവെയ്‌ക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.