Advertisment

ഊണിന് രുചികരമായ മാമ്പഴ പുളിശ്ശേരി തയാറാക്കാം

author-image
admin
New Update

ചോറിന് ഒഴിച്ച് കൂട്ടാനായി മാമ്ബഴ പുളിശ്ശേരി ഇഷ്ടമല്ലാത്തവരുണ്ടാവില്ല. ഒരു പഴുത്തമാമ്ബഴം പിഴിഞ്ഞ് ചൂടുചോറിലേക്കൊഴിച്ച്‌ കഴിക്കുന്നതിന്റെ സ്വാദ് പറഞ്ഞറിയിക്കാനാവാത്തതാണ്.എന്തായാലും ഒരു മാമ്പഴ പുളിശ്ശേരി തയ്യാറാക്കാൻ ഇന്ന് പഠിക്കാം.

Advertisment

publive-image

ആവശ്യമുള്ള സാധനങ്ങള്‍

മാമ്ബഴം - 4 എണ്ണം

ഉപ്പ് - പാകത്തിന്

മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍

പച്ചമുളക് - 3 എണ്ണം

തേങ്ങ ചിരകിയത് - ഒരു കപ്പ്

വെളുത്തുള്ളി - 4 അല്ലി

ജീരകം - ഒരു ടീസ്പൂണ്‍

വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍

കറിവേപ്പില - 2 തണ്ട്

വറ്റല്‍മുളക് - 3 എണ്ണം

കടുക് - ഒരു ടീസ്പൂണ്‍

തൈര് - 1/2 കപ്പ്

തയാറാക്കുന്ന വിധം

മാമ്പഴം തൊലി കളഞ്ഞ് അല്‍പ്പം വെള്ളവും ഉപ്പും മഞ്ഞള്‍പൊടിയും പച്ചമുളക് കീറിയിട്ടതും ചേര്‍ത്ത് വേവിക്കുക.

തേങ്ങ, വെളുത്തുള്ളി, മഞ്ഞള്‍പൊടി, ജീരകം എന്നിവ ചേര്‍ത്ത് മയത്തില്‍ അരച്ചെടുക്കുക.

ഈ അരപ്പ് മാമ്ബഴം വെന്തതിലേക്ക് ഒഴിക്കുക. അരപ്പ് ചൂടാവുമ്ബോള്‍ കടുക്, കറിവേപ്പില വറ്റല്‍ മുളക് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് താളിച്ചത് അരപ്പിലേക്ക് ഒഴിക്കുക. അല്‍പ്പം ചൂടാറിയശേഷം കുറച്ചു തൈര് കൂടി ചേര്‍ത്ത് ഇളക്കുക.

puliseri
Advertisment