ദില്ലി: പുല്‍വാമയിലെ ചാവേര്‍ ആക്രമണം നടത്തിയ തീവ്രവാദി ആദില്‍ അഹമ്മദ് ദറിനൊപ്പം രാഹുല്‍ ഗാന്ധി നില്‍ക്കുന്ന ഫോട്ടോ. സംഘപരിവാറുകാര്‍ സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ തീവ്രവാദിക്കൊപ്പം രാഹുല്‍ നില്‍ക്കുന്ന ചിത്രം വ്യാജമാണെന്ന് തെളിവുകള്‍ നല്‍കി പൊളിച്ചടുക്കുകയാണ സോഷ്യല്‍ മീഡിയ.
/sathyam/media/post_attachments/ZFtXArg8vguAgyv20HuH.png)
കോണ്‍ഗ്രസിന്റെ പരിപാടിക്കിടയിലുള്ള ചിത്രത്തില്‍ തീവ്രവാദിയുടെ തല വെട്ടി ഒട്ടിച്ചുകൊണ്ടാണ് വ്യാജ പ്രചരണം നടക്കുന്നത്. ഗെറ്റി ഇമേജിലടക്കം രാഹുലിന്റെ പരിപാടിയുടെ യഥാര്‍ത്ഥ ചിത്രം ലഭ്യമാണ്. രാജ്യമാകെ വേദനയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ പോലും ഇത്തരം വ്യാജ പ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം എന്ന അഭിപ്രായമാണ് സോഷ്യല്‍ മീഡിയ പങ്കുവയ്ക്കുന്നത്.
भारतीय फौज पर हमला करने बाला नीकला राहुल गांधी का खास। क्या इस हमले के पीछे कांग्रेस का हाथ तो नहीं pic.twitter.com/Wxc4zh3VPR
— Ashish Singh Raja (@ashish_s_raja) February 14, 2019
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us