/sathyam/media/post_attachments/KdhhJibMAMqyYLhhKz93.jpg)
കോഴിക്കോട് കോട്ടൂളിയിൽ ജീവനക്കാരനെ കെട്ടിയിട്ട് പെട്രോൾ പമ്പിൽ കവർച്ച നടത്തിയ കേസിൽ മുൻ ജീവനക്കാരൻ അറസ്റ്റിൽ. എടപ്പാൾ കാലടി സ്വദേശി ഇരുപത്തിരണ്ടു വയസുകാരൻ മുള്ളമടക്കിൽ സാദിഖാണ് കോഴിക്കോട് നഗരത്തിലെ ഹോസ്റ്റലിൽ നിന്ന് പിടിയിലായത്.
കവർച്ച ചെയ്ത അമ്പതിനായിരം രൂപയിലെ മുപ്പതിനായിരം രൂപ പ്രതിയുടെ കൈയിൽ നിന്ന് കണ്ടെടുത്തു. കടബാധ്യത തീർത്ത് ആഡംബര ജീവിതം നയിക്കാനാണ് കവർച്ച നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെ 1.40-ഓടെയാണ് കോട്ടൂളിയിലെ നോബിള്‍ പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടന്നത്. കറുത്തവസ്ത്രമണിഞ്ഞ് മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് ജീവനക്കാരനെ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി കെട്ടിയിട്ട് പണം കവരുകയായിരുന്നു. സംഭവത്തില്‍ പമ്പിലെ മുന്‍ ജീവനക്കാരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് സാദിഖിലേക്ക് സംശയം നീണ്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us