പുണെയില്‍ ഒരു മലയാളി നഴ്‌സിന് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

New Update

മുംബൈ: പുണെയില്‍ ഒരു മലയാളി നഴ്‌സിന് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. പുണെ റൂബി ഹാള്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ ആശുപത്രിയില്‍ നേരത്തെ മറ്റ് രണ്ട് മലയാളി നഴ്സുമാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ ഇതുവരെ അറുപതിലധികം നഴ്‌സുമാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Advertisment

publive-image

അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം പതിനൊന്നായിരത്തിലേക്ക് കടക്കുകയാണ്. ഇതുവരെ 10,815 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധമൂലം 353 പേരാണ് ഇതുവരെ മരിച്ചത്. കര്‍ണാടകയില്‍ വൈറസ് ബാധമൂലം ഇതുവരെ പത്ത് പേരാണ് മരിച്ചത്. ബെംഗളൂരുവില്‍ 38 കൊവിഡ് തീവ്രബാധിത പ്രദേശങ്ങളാണ് ഉള്ളത്. ആന്ധ്ര പ്രദേശില്‍ ഇന്നലെ വൈറസ് ബാധമൂലം രണ്ട് പേര്‍ കൂടി മരിച്ചതോടെ ആകെ മരണം ഒമ്ബതായി. തെലങ്കാനയില്‍ 18 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

Advertisment