പൂനെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് & ഇക്കണോമിക്സിൽ സാമ്പത്തിക ശാസ്ത്രാനുബന്ധ കോഴ്സുകൾ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, March 9, 2020

ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് & ഇക്കണോമിക്സിൽ സാമ്പത്തിക ശാസ്ത്രാനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തിക ശാസ്ത്ര രംഗത്ത്, രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങളിലൊന്നാണ് ജി.ഐ.പി.ഇ.പൂനെ. പ്ലസ് ടു കഴിഞ്ഞവർക്ക് ബിരുദത്തിനും ബിരുദ പഠനം പൂർത്തിയാക്കിയവർക്ക് ബിരുദാനനന്തര ബിരുദത്തിനും ബിരുദാനന്തര ബിരുദധാരികൾക്ക് ഗവേഷണത്തിനും ഈ സ്ഥാപനത്തിൽ അവസരമുണ്ട്. അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

ബിരുദ പ്രോഗ്രാമിനുള്ളവർക്ക് ഏപ്രിൽ 17 വരെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമിന്നുള്ളവർക്ക് മെയ് 29 വരെയും ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. മെയ് 3, ജൂൺ 14 തീയ്യതികളിലായാണ് പ്രവേശന പരീക്ഷകൾ നടക്കുക.

ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രോഗ്രാമുകൾ
1.M.A.Economics 2.MSc Financial Economics
3.MSc Agribusiness Economics
4.MSc International Business and Finance
5.B.Sc.Economics
6.PhD

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിലാസം:

Home

×