പെൺമക്കളോട് റോഡിൽ കിടക്കാൻ പറഞ്ഞു; ട്രക്ക് കയറ്റിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, April 19, 2021

പുണെ: രണ്ട് പെൺമക്കളെ ട്രക്ക് കയറ്റി കൊന്നശേഷം പിതാവ് ആത്മഹത്യ ചെയ്തു. പുണെയിൽ ഇന്ദൂരി ഗ്രാമത്തിൽ ട്രക്ക് ഡ്രൈവറായ ഭരത് ബരാട്ടെയാണ് (40) മക്കളായ നന്ദിനി (18), വൈഷ്ണവി (14) എന്നിവരെ കൊന്നത്. നന്ദിനി, പ്രണയിക്കുന്ന ആളോട് ഫോണിൽ സംസാരിച്ചത് കഴിഞ്ഞ ദിവസം ഭരത് കണ്ടു. ഇതിനു വൈഷ്ണവി പിന്തുണ കൊടുക്കുന്നുണ്ടെന്നതും ഭരതിനെ ചൊടിപ്പിച്ചു.

ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിയ ഭരത്, പെൺമക്കളെ വീട്ടിൽ നിന്നു വിളിച്ചിറക്കി, റോഡിൽ കിടക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾ ഇതനുസരിച്ചു. തുടർന്ന് ട്രക്ക് ഓടിച്ചു അവരുടെ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. രംഗം കണ്ടുവന്ന ഭാര്യയോടും റോഡിൽ കിടക്കാൻ പറഞ്ഞെങ്കിലും ഭയന്ന അവർ ഓടി. ഇതോടെ ട്രക്കിനു മുന്നിൽ ചാടി ഭരത് ആത്മഹത്യ ചെയ്തു.

×