നാലുമാസത്തിനുള്ളിൽ കൊവിഡ് 19ന് പ്രതിരോധ വാക്സിൻ പുറത്തിറങ്ങുമെന്ന് പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, July 2, 2020

പൂനെ: കൊവിഡ് 19ന് പ്രതിരോധ വാക്സിൻ നാലുമാസത്തിനുള്ളിൽ പുറത്തിറങ്ങുമെന്ന് വാക്സിൻ ഗവേഷണരംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓക്സ്ഫോഡ് സർവകലാശാലയുമായി ചേർന്ന് നടത്തുന്ന ഗവേഷണത്തിന്റെ ഫലമായാണ് ഒക്ടോബറിൽ പ്രതിരോധ വാക്സിൻ പുറത്തിറങ്ങുന്നതെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പുരുഷോത്തമൻ നമ്പ്യാർപറഞ്ഞു. ‌

ഒരു വാക്സിൻ നിർമ്മിച്ച് വിപണിയിലെത്താൻ സാധാരണ ആറ് മുതൽ ഏഴ് വർഷം വരെ വേണ്ടി വരാറുണ്ട് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റുയമായുള്ള സഹകരണം കൊണ്ടാണ് ഇത്ര പെട്ടന്ന് വാക്സിൻ നി‌ർമ്മിക്കാനായതെന്നും പുരുഷോത്തമൻ നമ്പ്യാർപറഞ്ഞു.

അഞ്ച് തരത്തിലുള്ള വാക്സിനുകളാണ് തയ്യാറാക്കുന്നതെന്നും ഇതിൽ രണ്ടെണ്ണം മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ടെന്നും പുരുഷോത്തമൻ നമ്പ്യാർ പറയുന്നു.

×