/sathyam/media/post_attachments/7JiyPuS0GmqAr80RqkFq.jpg)
അന്തരിച്ച നടന്‍ പുനീത് രാജ്‌കുമാറിന്റെ അക്കൗണ്ട് ട്വിറ്റര്‍ അണ്‍ വെരിഫൈ ചെയ്‌തു. ട്വിറ്റര്‍ ബ്ലൂ ടിക്ക് പിന്‍വലിച്ചതിന് പിന്നാലെ കടുത്ത പ്രതിഷേധവുമായി പുനീതിന്റെ ആരാധകര്‍ എത്തുകയാണ്. എത്രയും വേഗം പഴയപടിയാക്കണമെന്നാണ് ആരാധകരുടെ ആവശ്യം. കന്നഡ സിനിമാ വ്യവസായത്തിലെ പ്രമുഖ താരമായിരുന്നു നടന്‍ പുനീത് രാജ്കുമാര്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരണപ്പെട്ടത്.
ഇപ്പോഴിതാ താരത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ അണ്‍ വെരിഫൈ ചെയ്‌തതിന് പിന്നാലെ ആരാധകര്‍ ട്വിറ്ററിലേയ്ക്ക് പരാതികള്‍ അറിയിക്കുകയാണ്. സമീപ വര്‍ഷങ്ങളില്‍ അന്തരിച്ച മറ്റ് താരങ്ങള്‍ക്ക് ഇപ്പോഴും വേരിഫെെഡ് അക്കൗണ്ടുകള്‍ ഉള്ളപ്പോഴും എന്തുകൊണ്ടാണ് പുനീതിന്റെ ബ്ലൂ ടിക്ക് നീക്കം ചെയ്തതെന്ന് ആരാധകര്‍ ചോദിക്കുന്നു. ജനങ്ങളുടെ ഹൃദയത്തില്‍ അദ്ദേഹം ജീവിച്ചിരിക്കുന്നു എന്നും ആരാധകര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച സിദ്ധാര്‍ത്ഥ് ശുക്ലയുടെയും 2020 ല്‍ ആത്മഹത്യ ചെയ്ത സുശാന്ത് സിംഗ് രാജ്പുതിന്റെയും ഉദാഹരണം ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. സിനിമാ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെ ഈ ആവശ്യം ഉന്നയിച്ച് എത്തുന്നുണ്ട്. വിഷയത്തില്‍ ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us