ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. ഗ്രാമവികസന വകുപ്പ് മന്ത്രി ടി. രാജീന്ദര്‍ സിംഗ് ബജ്വയ്ക്കു ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിയെ പരിശോധനയ്ക്കു വിധേയനാക്കിയത്.
Advertisment
സഹപ്രവര്‍ത്തകനു രോഗം സ്ഥിരീകരിച്ചതിനുപിന്നാലെ കോവിഡ് പരിശോധന നടത്താന്‍ എല്ലാ മന്ത്രിമാരോടും എംഎല്എമാരോയും വകുപ്പ് സെക്രട്ടറിമാരോടും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നു മറ്റു രണ്ടു മന്ത്രിമാരും പരിശോധനയ്ക്കു വിധേരായിരുന്നു. ഇവരുടെ ഫലം വന്നിട്ടില്ല.