പഞ്ചാബിലെ സര്‍ക്കാര്‍ ബസുകളില്‍ വനിതകള്‍ക്ക്​ യാത്ര സൗജന്യമാക്കി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, March 8, 2021

ചണ്ഡീഗഢ്​: പഞ്ചാബിലെ സർക്കാർ ബസുകളിൽ വനിതകൾക്ക്​ യാത്ര സൗജന്യമാക്കി. വനിത ദിനമായ ഇന്ന്​ പഞ്ചാബ്​ മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്ങാണ്​ പ്രഖ്യാപനം നടത്തിയത്​.

വനിത ദിനത്തോടനുബന്ധിച്ച്‌​ എട്ടിനപദ്ധതി പ്രഖ്യാപനം മുഖ്യമന്ത്രി ഇന്ന്​ പ്രഖ്യാപിച്ചിരുന്നു. 2047 വനിതാ അധ്യപകർക്ക് നിയമന ഉത്തരവ് അയക്കാനും സ്​ത്രീ സുരക്ഷക്കായി 181 സംഘ ശക്തി ഹെൽപ് ലൈൻ നമ്ബർ എല്ലാ പൊലീസ് സ്​റ്റേഷനുകളിലും രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്​.

×