സാധാരണ മനുഷ്യരുടെ ദാരിദ്യത്തെയാണ് സര്‍ക്കാര്‍ ക്ഷേമപെന്‍ഷനും ഭക്ഷ്യക്കിറ്റും നല്‍കി ചൂഷണം ചെയ്യുന്നത്’; ലൈഫ് പദ്ധതി പൂര്‍ണ്ണ പരാജയമെന്ന് പുന്നല ശ്രീകുമാര്‍

New Update

കൊച്ചി: സാധാരണ മനുഷ്യരുടെ ദാരിദ്യത്തെ സര്‍ക്കാര്‍ ക്ഷേമപെന്‍ഷനും ഭക്ഷ്യക്കിറ്റും നല്‍കി ചൂഷണം ചെയ്യുകയാണെന്ന് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. ലൈഫ് പദ്ധതി സമ്പൂര്‍ണ്ണമായി പരാജയപ്പെടുന്ന കാഴ്ച്ചയാണ് കേരളത്തില്‍ കാണാനായതെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.

Advertisment

publive-image

മുന്നാക്ക സംവരണ വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ശ്രീകുമാര്‍ എന്‍എസ്എസിനുനേരെയും ആക്ഷേപമുയര്‍ത്തി. മുന്നാക്ക സംവരണത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് യുക്തിരഹിതമായ സമീപനമാണ്.

ഇത്രയൊക്കെ ആനുകൂല്യങ്ങള്‍ കിട്ടിയിട്ടും എന്‍എസ് സര്‍ക്കാരിനെതാരായ ആരോപണങ്ങള്‍ തുടരുന്നു. ജനങ്ങള്‍ക്കെതിരെയാണ് ഇവര്‍ വെല്ലുവിളിയുയര്‍ത്തുന്നതെന്നും ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ പദ്ധതികളുടെ ഫലങ്ങള്‍ ഭൂരഹിതരായ പട്ടിക വിഭാഗക്കാര്‍ക്ക് ലഭിച്ചില്ലെന്നും പുന്നല ശ്രീകുമാര്‍ പ്രസ്താവിച്ചു. പ്രളയത്തിനുശേഷം കാര്‍ഷികമേഖലയുടെ പുനരുദ്ധാരണത്തിനായി 3100 കോടി രൂപയുടെ സുഭിക്ഷ കേരളം പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പ്രയോജനം ഭൂരഹിതരായ പട്ടിക വിഭാഗങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് പുന്നല ശ്രീകുമാര്‍ കുറ്റപ്പെടുത്തി.

punnala sreekumar punnala sreekumar speaks
Advertisment