മരങ്ങാട്ടുപിള്ളി ഗവ: ആശുപത്രിയുടെ പുതിയ മന്ദിരത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി മാണി സാറിനു പുഷ്പാർച്ചന നടത്തി

ന്യൂസ് ബ്യൂറോ, കോട്ടയം
Monday, August 3, 2020

മരങ്ങാട്ടുപിള്ളി :മരങ്ങാട്ടുപിള്ളി ഗവ: ആശുപത്രിയുടെ പുതിയ മന്ദിരത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി ജോസ്.കെ.മാണി എം.പിയും തോമസ് ചാഴികാടൻ എം.പി യും മറ്റു ജനപ്രതിനിധികളും ആശുപത്രി മന്ദിരത്തിനു മുമ്പിൽ സ്ഥാപിച്ച കെ.എം.മാണിയുടെ ഛായാചിത്രത്തിനു മുമ്പിൽ നിന്ന് പ്രാർത്ഥിച്ച് പുഷ്പാർച്ചന നടത്തി.

ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ദിവാകരൻ, മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് പ്രസിഡണ്ട് എം.എം.തോമസ്, മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ പ്രസിഡണ്ട് ജോൺസൻ പുളിക്കിയിൽ, മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഡോ.റാണി ജോസഫ്, ബെൽജി എമ്മാനുവേൽ, പഞ്ചായത്ത് അംഗങ്ങൾ എന്നിവരും മാണിയുടെ ചിത്രത്തിനു മുന്നിൽ പുഷ്പാജ്ഞലികൾ അർപ്പിച്ചു.

ധനകാര്യമന്ത്രി യായിരുന്ന കെ.എം.മാണി പ്രത്യേകമായി നൽകിയ 5 കോടിയുടെ ഭരണാനുമതി പ്രകാരമാണ് മരങ്ങാട്ടു പിള്ളി ഗവ: ആശുപത്രിക്ക് പുതിയ മന്ദിരം നിർമിച്ചത്.

×