Advertisment

സുഹൃത്തിനെ കൂടുതൽ മദ്യം കൊടുത്തു അബോധാവസ്ഥയിലാക്കി; സുഹൃത്തിന്റെ കാമുകിയായ പതിനെട്ടുകാരിയെ കാമുകനെന്ന വ്യാജേന ഫോണ്‍ ചെയ്ത്‌ തെറ്റിദ്ധരിപ്പിച്ചു വീട്ടിൽ നിന്നു വിളിച്ചിറക്കി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു, യുവാവ് പിടിയില്‍

New Update

പുത്തൂർ:  സുഹൃത്തിനെ മദ്യലഹരിയിലാക്കിയ ശേഷം കാമുകിയായ പതിനെട്ടുകാരിയെ കാമുകനെന്ന വ്യാജേന ഫോണ്‍ ചെയ്ത്‌ തെറ്റിദ്ധരിപ്പിച്ചു വീട്ടിൽ നിന്നു വിളിച്ചിറക്കി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ.

Advertisment

publive-image

കുളക്കട കൊച്ചുപറമ്പിൽ വീട്ടിൽ റോബിൻ സന്തോഷി (24)നെയാണു പുത്തൂർ ഇൻസ്പെക്ടർ എസ്എച്ച്ഒ ജി.സുഭാഷ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. വ്യാഴം രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം.

റോബിൻ, സുഹൃത്തായ യുവാവുമൊത്തു മദ്യപിക്കുകയും യുവാവിനു കൂടുതൽ മദ്യം കൊടുത്തു അബോധാവസ്ഥയിലാക്കിയ ശേഷം യുവാവിന്റെ ഫോണിൽ നിന്നു പെൺകുട്ടിയെ വിളിച്ചു.

കാമുകനാണെന്നു തെറ്റിദ്ധരിച്ച് വീടിനു വെളിയിലെത്തിയ പെൺകുട്ടിയെ റോബിൻ ഭീഷണിപ്പെടുത്തി സമീപത്തെ ഏലായിലേക്കു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

രാത്രിയിൽ പെൺകുട്ടിയെ കാണാതായതിനെത്തുടർന്നു വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.

പെൺകുട്ടി അടുത്ത ദിവസം രാവിലെ തിരികെ വീട്ടിലെത്തിയെങ്കിലും റോബിൻ സുഹൃത്തിനെയും കൂട്ടി കടന്നു കളയുകയായിരുന്നു. പെൺകുട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നു സുഹൃത്തിനെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാളെയും ഒപ്പം കൂട്ടിയത്.

എസ്ഐമാരായ ജയേഷ്, ഭാസി, എഎസ്ഐമാരായ വിജയരാജൻ, രാജീവ്, സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് പ്രതി.

arrest report
Advertisment