പുതുച്ചേരി: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവേ പുതുച്ചേരിയില്‍ രാജിവച്ച എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായി നാരയണസ്വാമി ഭരണപക്ഷം
വിശ്വാസ വോട്ടെടുപ്പിന് തയാറാണെന്ന് മുഖ്യമന്ത്രി നാരായണസ്വാമി പ്രഖ്യാപിച്ചു. രാജിവക്കില്ലെന്നും വിശ്വാസവോട്ടെടുപ്പിന് കേവല ഭൂരിപക്ഷം ഉറപ്പാക്കുമെന്നും നാരയണസ്വാമി പ്രതികരിച്ചു.
കോണ്‍ഗ്രസി ഹൈക്കമാന്‍ഡ് നിര്‍ദേശം കണക്കിലെടുത്താണ് വോട്ടെടുപ്പ് എന്ന തീരുമാനമെന്നാണ് വിവിരം. നേരത്തെ നാല് എംഎല്‍എമാര്‍ രാജിവച്ചിരുന്നു. ഇതില്‍ രണ്ടുപേര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ നാരയണസ്വാമി രാജിവച്ചേക്കുമെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ നാലു ദിവസത്തിനിടെ എ നമശിവായം, ഇ തീപ്പായ്ന്താന്‍, മല്ലാടി കൃഷ്ണ റാവു, ജോണ്‍ കുമാര്‍ എന്നീ നാലു എംഎല്‍എമാരാണ് രാജിവച്ചത്.
ബിജെപി ഉയര്‍ത്തിയ സമ്മര്‍ദ്ദങ്ങളെ മറികടന്നാണ് കോണ്‍ഗ്രസ്-ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലേറിയത്. എംഎല്‍എമാരുടെ രാജി പ്രഖ്യാപനത്തോടെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും അംഗസംഖ്യ 14 ആയി. നിലവില്‍ കോണ്‍ഗ്രസില്‍ 10 എംഎല്‍എമാര്‍ കോണ്‍ഗ്രസിനുള്ളത്.