"വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങ് "മൊബൈൽ ഫോണുകൾ കൈമാറി

New Update

publive-image

പുതുപ്പാടി ഗവണ്മെന്റ് ഹൈസ്കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് 2001 SSLC ബാച്ച് വിദ്യാർഥികൾ മൊബൈൽ ഫോൺ നൽകി മാതൃകയായി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങ് എന്ന പരിപാടിയിലൂടെ, പഠന സൗകര്യമില്ലാത്ത മുഴുവൻ കുട്ടികളുടെയും, പ്രയാസങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ,ഇനിയും പഠനോപകരണങ്ങൾ വരും ദിവസങ്ങളിൽ നൽകുമെന്ന് പൂർവ്വ വിദ്യാർത്ഥികളായ വാഹിദ്, മുനീർ, ജാബിർ എന്നിവർ അറിയിച്ചു.

Advertisment

പുതുപ്പാടി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ ശ്രീ. ഷംസീർ പോത്താറ്റിൽ ഉത്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ. ശിഹാബ് അടിവാരം. അധ്യക്ഷനായി. 2001 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളായ, മുനീർ, ജാബിർ, ടി വി ശ്രീലത ടീച്ചർ,എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ് മാസ്റ്റർ ഇ ശ്യം കുമാർ സ്വാഗതവും, അജില ടീച്ചർ നന്ദിയും അറിയിച്ചു.

Advertisment