എല്ലാവരും പരസ്പരം സഹകരിക്കണം; പാലക്കാട് നഗരത്തില്‍ സ്വന്തമായി വാടക കെട്ടിടം അടുത്തിടെ എടുത്ത ഒരാള്‍ക്ക് അത് ഉപയോഗമില്ലാതെ വന്നപ്പോള്‍ തുല്യദു:ഖിതനും പ്രവാസിയുമായ പാലക്കാട് തന്നെയുള്ള ഏതെങ്കിലും പെര്‍ഫ്യൂം ബിസിനസ്സുകാരനു ഗോഡൗണായി ഉപയോഗിക്കാന്‍ കൈമാറാം, അതൊക്കെയല്ലേ സ്‌നേഹവും സഹകരണവും; ഇ ശ്രീധരനെയും ഫിറോസ് കുന്നംപറമ്പനിലെയും പരിഹസിച്ച് പിവി അന്‍വര്‍.

ന്യൂസ് ബ്യൂറോ, പാലക്കാട്
Monday, May 3, 2021

പാലക്കാട് : നിയമസഭാ തെരഞ്ഞടുപ്പില്‍ പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെയും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പനിലെയും പരോക്ഷമായി പരിഹസിച്ച് പിവി അന്‍വര്‍. ഫലം വരുന്നതിന് മുമ്പേ തന്നെ പാലക്കാട് മണ്ഡലത്തില്‍ എംഎല്‍എ ഓഫീസ് എടുക്കാന്‍ തീരുമാനിച്ച ഇ ശ്രീധരനെയും ദുബായില്‍ പെര്‍ഫ്യൂം ബിസിനസ് ഉണ്ടെന്ന ആരോപണവും നേരിടുന്ന ഫിറോസ് കുന്നംപറമ്പിലിനെയും ഉദ്ദേശിച്ചാണ് ഈ ഫേസ്ബുക്ക് പോസ്റ്റ്.

എല്ലാവരും പരസ്പരം സഹകരിക്കണമെന്നും പാലക്കാട് നഗരത്തില്‍ സ്വന്തമായി വാടക കെട്ടിടം അടുത്തിടെ എടുത്ത ഒരാള്‍ക്ക് അത് ഉപയോഗമില്ലാതെ വന്നപ്പോള്‍ തുല്യദു:ഖിതനും പ്രവാസിയുമായ പാലക്കാട് തന്നെയുള്ള ഏതെങ്കിലും പെര്‍ഫ്യൂം ബിസിനസ്സുകാരനു ഗോഡൗണായി ഉപയോഗിക്കാന്‍ കൈമാറാം.

അതൊക്കെയല്ലേ സ്‌നേഹവും സഹകരണവും എന്നാണ് പിവി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഒപ്പം തവനൂരില്‍ വിജയിച്ച കെടി ജലീലിനെ പിവി അന്‍വര്‍ അഭിനന്ദിക്കുകയും ചെയ്തു.

പാലക്കാട് ടൗണില്‍ ഹെഡ്‌പോസ്റ്റോഫീസിനടുത്ത് നല്ലൊരു വീട് കണ്ടപ്പോള്‍ ഓഫീസാക്കി മാറ്റാമെന്ന് തോന്നി. മറ്റാര്‍ക്കും കൈമാറരുതെന്ന് പറഞ്ഞുറപ്പിച്ചെന്നും. വാടക ഉള്‍പ്പെടെ മറ്റ് കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ഇ ശ്രീധരന്‍ പറഞ്ഞത്. എന്നാല്‍ ഫലം വന്നപ്പോള്‍ ഇ ശ്രീധരന്‍ പരാജയപ്പെട്ടു.

×