/sathyam/media/post_attachments/NUcbklh0tPgfVq6Xoox3.jpg)
ദോഹ : യാത്രാ വിലക്ക് നീക്കി ബഹ്‌റൈന്‍; ഖത്തര്‍ പൗരന്‍മാര്‍ക്ക് ഇനി ബഹ്‌റൈനിലേക്ക് പോകാം
. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയും ബഹ്‌റൈൻ ഭരണാധികാരി ശൈഖ് ഹമദ് ബിൻ ഈസ അൽ ഖലീഫയും തമ്മിലുള്ള കൂടിക്കാഴ്ച കഴിഞ്ഞു മണിക്കൂറുകൾക്കകം ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ഖത്തറിനെ യാത്രാ നിരോധന പട്ടികയിൽ നിന്ന് നീക്കിയതായി അറിയിക്കുകയായിരുന്നു.
ബഹ്‌റൈൻ മിറർ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്..ഉച്ചകോടി തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഖത്തറിൽ നിന്നും ബഹ്റൈനിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഖത്തറികൾക്കുള്ള വിസ നിബന്ധനകളും ബഹ്‌റൈൻ റദ്ദാക്കിയിരുന്നു.
ജിദ്ദയിൽ നടന്ന ജിസിസി സുരക്ഷാ ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്, ജിസിസി, ഈജിപ്ത്, ജോർദാൻ, ഇറാഖ് നേതാക്കളും യുഎസ് പ്രസിഡണ്ട് ജോ ബൈഡനും ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. ഗൾഫ് പ്രതിസന്ധി അവസാനിച്ചതിനെത്തുടർന്ന് ജിസിസി രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെട്ടിരുന്നെങ്കിലും ഖത്തറിനും ബഹ്റൈനുമിടയിൽ മഞ്ഞുരുകിയിരുന്നില്ല.ഖത്തർ പൗരന്മാർക്കുള്ള യാത്രാവിലക്ക് ഉൾപെടെ ബഹ്‌റൈൻ തുടരുകയായിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us