New Update
റിയാദ് : ഖത്തര്‍ -സൗദി ബന്ധം സാധാരണ നിലയിലേക്ക് എത്തുകയാണ് ഉ പരോധത്തിന് ശേഷം ഖത്തറിനും സൗദിക്കുമിടയില്‍ വാണിജ്യ ഗതാഗതം വീണ്ടും തുടങ്ങി. ഇന്നലെ ഹമദ് തുറമുഖത്തു നിന്ന് 27 കണ്ടെയ്‌നറുകളാണ് ദമ്മാമിലെ കിങ് അബ്ദുല്‍ അസീസ് തുറമുഖത്തെത്തിയത്.
Advertisment
/sathyam/media/post_attachments/R4sBMo0h0XkyomiHmusB.jpg)
അല്‍ ഉല കരാറിന്റെ അടിസ്ഥാനത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടയിലാണ് വാണിജ്യ ഗതാഗതം പുനരാരംഭിച്ചത്. അതേസമയം വാണിജ്യ ഗതാഗതം തുടങ്ങിയതോടെ ചരക്ക് നീക്കം വരും ദിവസങ്ങളില്‍ സാധാരണഗതിയിലാകുമെന്നാണ് പ്രതീക്ഷ ദമ്മാമിലെ കിങ് അബ്ദുല്‍ അസീസ്. തുറമുഖത്ത് ഖത്തര്‍ കണ്ടെയ്‌നറുകള്‍ക്ക് സ്വാഗതം മോതി ബാനറും സ്ഥാപിച്ചിരുന്നു,
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us