ഖത്തറില്‍ ഇന്നു കൊവിഡ് സ്ഥിരീകരിച്ചത് 530 പേര്‍ക്ക് , രണ്ടു മരണം.

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 530 പേര്‍ക്ക് മാത്രം. ആഴ്ച്ചകള്‍ക്കിടെ ഇത്രയും കുറവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. അതേ സമയം, 1804 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് രണ്ടു പേര്‍ കൂടി മരിച്ചതായും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Advertisment

publive-image

ആകെ മരണം 121 ആയി. 90,387 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. രാജ്യത്ത് നിലവില്‍ 8,673 പോസിറ്റീവ് കേസുകളാണ് ഉള്ളത്. 176 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. 10 പേരെയാണ് 24 മണിക്കൂറിനിടെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 735 പേരാണ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്.

publive-image

Advertisment