Advertisment

മെർക്കുറി വിറ്റവർക്ക് ഇനി ജയിൽ ; വ്യാജ വൈദ്യസംഘം പിടിയിൽ , പിടിയിലായവരെ വ്യാജമരുന്ന് കഴിച്ച് ചികിത്സയിലുള്ളവർ തിരിച്ചറിഞ്ഞു

New Update

കൊല്ലം: ഏരൂരിൽ വ്യാജമരുന്ന് കഴിച്ച് നിരവധിപേർ അസുഖബാധിതരായ സംഭവത്തൽ വ്യാജവൈദ്യനും സംഘവും അറസ്റ്റിലായി. തെലങ്കാനയിൽനിന്നുള്ള സംഘത്തിലെ മൂന്നുപേരെയാണ് ഏരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ നൽകിയ മരുന്ന് കഴിച്ച് നൂറോളം പേരാണ് അസുഖബാധിതരായത്.

Advertisment

publive-image

തെലങ്കാന സ്വദേശി ലക്ഷ്മൺ രാജ് എന്ന് പരിചയപ്പെടുത്തിയ ആൾ കഴിഞ്ഞ മാസമാണ് ഏരൂരിൽ വ്യാജമരുന്ന് വിതരണം ചെയ്തത്. 20 മടങ്ങിലധികം മെർക്കുറി അടങ്ങിയ മരുന്ന് കഴിച്ച് നിരവധി പേർ അസുഖബാധിതരായിരുന്നു. ഗുരുതര കരൾ രോഗത്തിന് കാരണമായേക്കാവുന്ന മരുന്നാണ് ഇവർ നൽകിയത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്നുപേരാണ് കോട്ടയത്ത് പിടിയിലായത്.

തെലങ്കാന സ്വദേശികളായ ബിരിയാല രാജു, മോദം രാജു എന്നിവർക്ക് പുറമെ 14 വയസുകാരനുമാണ് പിടിയിലായത്. രണ്ടു സ്ത്രീകൾ ഉൾപ്പെടെയുള്ള എട്ടംഗ സംഘത്തിൽ പെട്ടവരാണ് ഇവർ. പിടിയിലായവരെ വ്യാജമരുന്ന് കഴിച്ച് ചികിത്സയിലുള്ളവർ തിരിച്ചറിഞ്ഞു. സംഘത്തിൽ ബാക്കിയുള്ളവർ തെലങ്കാനയിലേക്ക് കടന്നെന്നാണ് വിവരം. ഇവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

വ്യാജമരുന്ന് കഴിച്ചവരിൽ മരണത്തോട് മല്ലിട്ട നാലു വയസ്സുകാരൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

Advertisment