മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആള്‍ മരിച്ചു

ന്യൂസ് ബ്യൂറോ, മലപ്പുറം
Saturday, July 4, 2020

മലപ്പുറം: മഞ്ചേരിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. വണ്ടൂർ സ്വദേശിയായ മുഹമ്മദാണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇദ്ദേഹം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. 82 വയസായിരുന്നു. ഈ മാസം ഒന്നാം തീയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ മാസം 29ന് റിയാദിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇദ്ദേഹം. അർബുദ രോഗിയായിരുന്നു. സ്രവം പരിശോധനയ്ക്ക് അയച്ച് ഫലം വരാൻ കാത്തിരിക്കുകയായിരുന്നു.

×