ക്വാറന്റീൻ ചട്ടം ലംഘിച്ചതിന് കാലടി സർവകലാശാലാ പ്രൊഫസർക്കെതിരെ പൊലീസ് കേസെടുത്തു

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, June 2, 2020

കൊച്ചി: ക്വാറന്റീൻ ചട്ടം ലംഘിച്ചതിന് കാലടി സർവകലാശാലാ പ്രൊഫസർക്കെതിരെ പൊലീസ് കേസെടുത്തു. ഫിലോസഫി അദ്ധ്യാപിക ശ്രീകലാ നായർക്കെതിരെ അങ്കമാലി പൊലീസാണ് കേസെടുത്തത്.

2 വർഷത്തെ ഡപ്യൂട്ടേഷന് ശേഷം നളന്ദ സർവകലാശാലയിൽ നിന്ന് ഇന്നലെയാണ് ശ്രീകല തിരിച്ചെത്തിയത്. വീട്ടിൽ ക്വാറന്റീനിൽ കഴിയണമെന്ന ചട്ടം ലംഘിച്ച് ഇന്ന് രാവിലെ ഇവർ സർവകലാശാലയിൽ ജോയിൻ ചെയ്യാനെത്തിയത്തിയതിനെ ജീവനക്കാർ എതിർത്തിരുന്നു.

×