ക്വാറന്റീന്‍ ലംഘന പരിശോധനക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

New Update

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ പോലീസ് ഉദ്യോഗസ്ഥരെ ക്വാറന്റീന്‍ ലംഘന പരിശോധനയ്ക്കും ബോധവല്‍ക്കരണത്തിനുമായി നിയോഗിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പരിശീലന പരിപാടിയിലെ അംഗങ്ങയും പോലീസിനൊപ്പം വൊളന്റിയര്‍മാരായി നിയോഗിക്കും.

Advertisment

publive-image

വനിതാ പോലീസിനെ ഇത്തരം ജോലികള്‍‍ക്കു നിയോഗിച്ചതു വിജയിച്ച സാഹചര്യത്തിലാണ് നിര്‍ദേശം. സബ് ഇന്‍സ്പെക്ടര്‍ ട്രെയിനികളായ 167 പേര്‍ ഇപ്പോള്‍ത്തന്നെ വൊളന്റിയര്‍മാരായുണ്ട്.പരിശീലന‍ത്തിലുള്ള പുരുഷന്‍മാരായ 2476 പൊലീസുകാരെ നാട്ടിലെ സ്റ്റേഷനുകളില്‍ ഡ്യൂട്ടിക്കു നിയോഗിക്കും. പട്ടികവര്‍ഗ വിഭാഗത്തില്‍‍പ്പെട്ട പരിശീലനം നേടി വരുന്ന 124 പേരെ ട്രൈബല്‍ മേഖലകളില്‍ നിയോഗിക്കും.

quarrentain
Advertisment