Advertisment

‘ദൃശ്യം 2ല്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച  കോടതിക്കുള്ളില്‍ സൃഷ്ടിച്ച ട്വിസ്റ്റ് കണ്ട് ഉച്ചത്തില്‍ ചിരിച്ചുപോയി. ഇതുവരെ കാണാത്തവര്‍ ദൃശ്യം 1 മുതല്‍ കാണുക; മികച്ച ചിത്രമാണ്. വളരെ മികച്ച ചിത്രം’ ;ആര്‍.അശ്വിന്‍

author-image
ഫിലിം ഡസ്ക്
New Update

ദൃശ്യത്തിന്റെ രണ്ടാം ഭാഗം കണ്ട അനുഭവം പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍.അശ്വിന്‍. ദൃശ്യം 2 വിന്റെ ക്ലൈമാക്‌സ് അത്ഭുതപ്പെടുത്തിയെന്നും കാണാത്തവര്‍ വേഗം ചിത്രം കാണണമെന്നും അശ്വിന്‍ ട്വീറ്റ് ചെയ്തു.

Advertisment

publive-image

‘ദൃശ്യം 2ല്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കോടതിക്കുള്ളില്‍ സൃഷ്ടിച്ച ട്വിസ്റ്റ് കണ്ട് ഉച്ചത്തില്‍ ചിരിച്ചുപോയി. ഇതുവരെ കാണാത്തവര്‍ ദൃശ്യം 1 മുതല്‍ കാണുക. മികച്ച ചിത്രമാണ്. വളരെ മികച്ച ചിത്രം’ അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ജീത്തു ജോസഫാണ്. അതേസമയം ദൃശ്യം 2ന്റെ തെലുങ്ക് റീമേക്ക് ഇതിനകം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

drisyam 2 r aswin
Advertisment