Advertisment

ഞാനും അഞ്ച് കുട്ടികളുടെ അമ്മയാണ് ; ഏട്ടന് അമ്മമാരോടും കുഞ്ഞുങ്ങളോടും സ്‌നേഹവും ബഹുമാനവും ഉണ്ട് , ഗര്‍ഭിണിയായ സ്ത്രീകളെ കണ്ടാല്‍ ഭഗവാന്‍ പോലും എഴുന്നേറ്റു നില്‍ക്കും എന്ന രീതിയിലുള്ള സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന  ആളുകളാണ് നമ്മള്‍. അതു കാണാന്‍ കഴിയാതെ അതിനെ വിമര്‍ശിക്കുന്നവരോട് എനിക്കൊന്നും പറയാനില്ല ; സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി ഭാര്യ

New Update

തൃശൂര്‍ : സുരേഷ് ഗോപി വയറില്‍ കൈവച്ച് അനുഗ്രഹിച്ച ശ്രീലക്ഷ്മിയുടെ വീട്ടിലെത്തി പിന്തുണ നല്‍കി രാധിക. 'എനിക്ക് ഫെയ്‌സ്ബുക്ക് ഇല്ലാത്തതിനാല്‍ സുരേഷേട്ടന്‍ തന്നെയാണ് വീഡിയോ കാണിച്ചുതന്നത്. സുരേഷ് ഗോപി എന്ന ആളെ ഒട്ടും അറിഞ്ഞുകൂടാത്ത ഒരാള്‍ക്ക് മാത്രമേ ആ വീഡിയോയിലെ സംഭവത്തെ വിമര്‍ശിക്കാന്‍ കഴിയൂ. കാരണം അദ്ദേഹത്തിന് കുഞ്ഞുങ്ങളോടുള്ള സ്‌നേഹം എല്ലാവര്‍ക്കും അറിയാം- രാധിക പറഞ്ഞു.

Advertisment

publive-image

ഞാനും അഞ്ച് കുട്ടികളുടെ അമ്മയാണ്. ഏട്ടന് അമ്മമാരോടും കുഞ്ഞുങ്ങളോടും സ്‌നേഹവും ബഹുമാനവും ഉണ്ട്. ഗര്‍ഭിണിയായ സ്ത്രീകളെ കണ്ടാല്‍ ഭഗവാന്‍ പോലും എഴുന്നേറ്റു നില്‍ക്കും എന്ന രീതിയിലുള്ള സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന ആളുകളാണ് നമ്മള്‍. അതു കാണാന്‍ കഴിയാതെ അതിനെ വിമര്‍ശിക്കുന്നവരോട് എനിക്കൊന്നും പറയാനില്ല.

അത് മനസിലാക്കാന്‍ പറ്റാത്തവര്‍ക്ക് മാത്രമേ ഇങ്ങനെയൊക്കെ പറയാന്‍ സാധിക്കുകയുള്ളൂ, അത്തരം ആളുകള്‍ പറയുന്ന ഒരു കാര്യവും നമ്മള്‍ ഉള്ളിലേക്ക് എടുക്കേണ്ട കാര്യമില്ലെന്നും ശ്രീലക്ഷ്മിയോട് പറഞ്ഞു.

https://www.facebook.com/ActorSureshGopi/videos/566417877181747/

മാനസികമായി സന്തോഷിച്ചിരിക്കേണ്ട സമയത്ത് ശ്രീലക്ഷ്മിക്ക് ചെറിയ സങ്കടം തരുന്ന കാര്യമാണ് നടന്നത്. അതുകൊണ്ട് ആ കുട്ടിക്ക് പിന്തുണ അറിയിക്കാനാണ് താനെത്തിയതെന്നും രാധിക പറഞ്ഞു. സുരേഷ് ഗോപിയുടെ മക്കളും രാധികയ്ക്കൊപ്പമുണ്ടായിരുന്നു.

Advertisment