കേരളം

‘വീട് അറ്റകുറ്റപ്പണി നടന്നപ്പോഴും ഞാന്‍ മുറിക്കകത്ത് ഉണ്ടായിരുന്നു’, പണിക്കുവന്ന സമീപവാസികളുടെ പേരടക്കം കാര്യങ്ങള്‍ വിവരിച്ച് സജിത , ദുരൂഹതയില്ലെന്ന് പൊലീസ്

ന്യൂസ് ബ്യൂറോ, പാലക്കാട്
Tuesday, June 15, 2021

പാലക്കാട്: വീട്ടിലെ കുടുസുമുറിയില്‍ റഹ്മാനൊപ്പം സജിത പത്തുവര്‍ഷം കഴിഞ്ഞതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. മുറിയില്‍ കഴിഞ്ഞതുസംബന്ധിച്ച് വ്യക്തമായ വിവരങ്ങളാണ് സജിതയില്‍ നിന്ന് പൊലീസിന് ലഭിച്ചത്. പത്തുവര്‍ഷം വീട്ടില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് സജിത പറഞ്ഞതെല്ലാം ശരിവെക്കുന്ന തരത്തിലാണ് മാതാപിതാക്കളുമായി സംസാരിച്ചപ്പോഴും പൊലീസിന് ലഭിച്ച വിവരങ്ങള്‍.

വീട് അറ്റകുറ്റപ്പണി നടന്നപ്പോഴും താന്‍ മുറിക്കകത്ത് ഉണ്ടായിരുന്നെന്ന് സജിത മൊഴിനല്‍കി. ഇതിനു തെളിവായി പണിക്കുവന്ന സമീപവാസികളുടെ പേരടക്കം സജിത പൊലീസിനോട് പറഞ്ഞെന്നാണ് സൂചന.

മുറിക്കുള്ളില്‍ താമസിച്ച കാലത്ത് സമീപവീടുകളില്‍ നടന്ന കാര്യങ്ങളും തെരഞ്ഞെടുപ്പു പ്രചാരണത്തിനു വന്ന സ്ഥാനാര്‍ത്ഥികളെക്കുറിച്ചും സജിത പൊലീസിനോട് പറഞ്ഞു.

വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് റഹ്മാനൊപ്പം സജിത പത്തുവര്‍ഷം കഴിഞ്ഞതില്‍ ദുരൂഹതയില്ലെന്ന് പൊലീസ് ആവര്‍ത്തിച്ചത്. വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനും കമ്മീഷന്‍ അംഗങ്ങളും ഇന്ന് സജിതയുടെ മൊഴിയെടുക്കാന്‍ എത്തും.

×