Advertisment

കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടപെട്ട് രാഹുല്‍ ഗാന്ധി: സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇത്തവണ യുവാക്കള്‍ക്കും വനിതകള്‍ക്കും കൃത്യമായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് നിർദ്ദേശം

New Update

publive-image

ന്യൂഡല്‍ഹി: കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടപെട്ട് രാഹുല്‍ ഗാന്ധി. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇത്തവണ യുവാക്കള്‍ക്കും വനിതകള്‍ക്കും കൃത്യമായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് രാഹുല്‍ നിര്‍ദ്ധശിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പു സമിതിക്കു മുന്‍പാണ് രാഹുല്‍ ഇക്കര്യം വ്യക്തമാക്കിയത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടിക ചുരുക്കം ചില യൂത്തു കോണ്‍ഗ്രസ് നേതാക്കന്മാരില്‍ മാത്രം ഒതുങ്ങിപ്പോകരുതെന്നും അര്‍ഹമായ പ്രാധിനിധ്യം വേണമെന്നും രാഹുല്‍ നിര്‍ദ്ധേശിച്ചു. നിലവിലെ പട്ടികയില്‍ യുവ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് നിരീക്ഷണം. യൂത്ത് കോണ്‍ഗ്രസ് ദേശീയ എക്‌സിക്യൂട്ടീവിലാണ് അണികള്‍ അഭിപ്രായം വ്യക്തമാക്കിയത്. മാര്‍ച്ച്‌ പത്തിനാണ് കേന്ദ്ര തിരഞ്ഞെടുപ്പു സമിതി.

Advertisment