Advertisment

രാഹുല്‍ സജീവമാകുന്നു. മോഡിക്കെതിരെ ഉശിരോടെ പൊരുതാൻ എംപിമാർക്ക് നിർദേശം. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളും അവതരിപ്പിക്കണമെന്നും എംപിമാരോട് രാഹുല്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡൽഹി ∙ ലോക്സഭയിൽ ഭരണകക്ഷിക്കെതിരെ ഉശിരോടെ പൊരുതാൻ പാർട്ടി എംപിമാർക്ക് രാഹുൽ ഗാന്ധിയുടെ നിർദേശം.  പാർലമെന്ററി പാർട്ടി യോഗത്തിൽ, സോണിയാ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു രാഹുലിന്റെ ആഹ്വാനം. അധ്യക്ഷ പദമൊഴിഞ്ഞ ശേഷവും പാർട്ടി കാര്യങ്ങളിൽ രാഹുൽ സജീവമാകുകയാണ് .

വിവിധ വിഷയങ്ങളിൽ ഭരണകക്ഷി മന്ത്രിമാരെ സഭയിൽ നിരന്തരം പ്രതിരോധത്തിലാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. എംപിമാർ സ്വന്തം മണ്ഡലങ്ങളിലെ വിഷയങ്ങൾ മാത്രം ഉന്നയിച്ചാൽ പോരാ. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളും അവതരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സഭയിൽ സർക്കാരിനെ കടന്നാക്രമിക്കാൻ മറ്റു പ്രതിപക്ഷ കക്ഷികളുമായുള്ള സഹകരണം കാര്യക്ഷമമാക്കണമെന്നു സോണിയ ചൂണ്ടിക്കാട്ടി. വിവിധ കക്ഷി നേതാക്കളുമായി നിരന്തര ആശയവിനിമയം നടത്തണം. സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിക്കായിരിക്കും ഇതിന്റെ ചുമതല. ഡിഎംകെ, ഇടതു കക്ഷികൾ, തൃണമൂൽ എന്നിവയുമായി പരമാവധി സഹകരണം ഉറപ്പാക്കാനും നിര്‍ദേശിച്ചു . തന്ത്രങ്ങളും നിലപാടുകളും രൂപീകരിക്കാൻ ദിവസേന രാവിലെ എംപിമാർ യോഗം ചേരണമെന്നും സോണിയ ഗാന്ധിയുടെ നിർദേശമുണ്ട്.

rahul gandhi
Advertisment