New Update
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നിശിതമായി വിമര്‍ശിച്ചും ചോദ്യങ്ങള്‍ ഉന്നയിച്ചും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
Advertisment
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ന്യൂഡല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ പ്രസംഗിക്കവേയാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരേ അപ്രതീക്ഷിത ചോദ്യശരങ്ങള്‍ ഉന്നയിച്ചത്.
ഇന്ത്യയിലെ യുവജനങ്ങളെ അക്രമത്തിലേക്ക് തള്ളിവിടുന്ന പ്രവണതയാണ് നരേന്ദ്ര മോഡിയുടേത്. ഇന്ത്യയിലെ ചെറുപ്പക്കാര്‍ പ്രധാമന്ത്രിയെ 'ദണ്ഡ' കൊണ്ട് അടിക്കുമെന്നും രാഹുല്‍ പറഞ്ഞു. ബി.ജെ.പി. ചെറുപ്പക്കാരെ അക്രമത്തിന് പ്രചോദിപ്പിക്കുകയാണ്- രാഹുല്‍ ഗാന്ധി ആരോപിച്ചു.